എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/വിദ്യാരംഗം
വിദ്യാരംഗം കലസാഹിത്യവേദി കുട്ടികളുടെ സർഗ്ഗകലാ വാസനകളെ പോഷിപ്പിക്കാൻ വേണ്ടിയുള്ളതാണ്.
കലാപരമായ പ്രവർത്തനങ്ങളിൽ നന്മയുടെ വിത്തുകൾ വിതറിമൂല്യബോധമുള്ള ഒരു സമൂഹത്തെ വളർത്തണമെന്ന് ഹെഡ്മിസ്ട്രെസ് ശ്രീമതി എലിസബത്ത് ജോൺ ഉത്‌ബോധിപ്പിച്ചു. കാര്യറ ഗവണ്മെന്റ് വെൽഫയർ സ്കൂൾ അദ്ധ്യാപകൻ ശ്രീ ജേക്കബ് ജോൺ സാർ വിദ്യാരംഗകാലസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. നാടൻ പാട്ടുകളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുവാൻ വംശിയ പാരമ്പര്യം, അനുഷ്ട്ടാനം, വിനോദം, കൃഷിപാട്ട്, പരിസ്ഥിതി, സദാചാരം, തത്വചിന്ത, എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിൽ പെട്ട നാടൻ പാട്ടുകളെ കുറിച്ച് വിശദികരിക്കുകയും അവതരിപ്പിക്കുകയും ചെയ്തു വ്യത്യസ്തങ്ങളായ വായ്ത്താരികൾ അവതരിപ്പിച്ചു ശില്പശാലയിൽ കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം ആഘോഷിച്ചു വായനദിന ഉത്ഘാടനം ശ്രീ പ്രമോദ് നാരായണൻ M L നിർവഹിച്ചു. ശ്രീ സന്തോഷ് എച്ചിക്കാനം മുഖ്യസന്ദേശം നൽകി.
വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ കർഷകദിനാചാരണം നടത്തി. ബഹുമാനപ്പെട്ട കൃഷിമന്ത്രി ശ്രീ പി. പ്രസാദ് സാർ കർഷകദിന സന്ദേശം നൽകി കർഷകരെ ആദരിക്കുകയും ചെയ്തു. കൃഷിയുമായിബന്ധപ്പെട്ട് കുട്ടികളുടെ പ്രച്ഛന്ന വേഷമത്സരവും, വീടുകളിലെ കാർഷികവിഭവങ്ങളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
വിദ്യാരംഗകലസാഹിത്യ വേദിയുടെ സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.
കഥാരചനയിൽ യു പി വിഭാഗം നന്ദന.ആർ രണ്ടാംസ്ഥാനം നേടി. കാവ്യാലാപനമത്സരത്തിൽ എച്ച്.എസ് വിഭാഗത്തിൽ ഹർഷ. എസ് രണ്ടാംസ്ഥാനം നേടി.