എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
SPC യുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ചാർട്ട് പ്രദർശനവും അവബോധ ക്ലാസും നടത്തുകയുണ്ടായി .സ്കൂളിലെ എക്കോ ഗാർഡൻ നിർമ്മാണത്തിലും പരിപാലനത്തിലും എസ് പി സി കുട്ടികൾ നേതൃത്വം വഹിക്കുന്നു. പകർച്ച വ്യാധികൾക്കെതിരെ ചാർട്ട് പ്രദർശനവും പദയാത്രയും അവബോധ ക്ലാസുകളും നടത്തുകയുണ്ടായി . കുട്ടികളിൽ കോവിഡിനെതിരെയുള്ള വാക്സിൻ എടുക്കുക വഴി ജില്ലാ പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് എസ് പി സി യുടെ നേതൃത്വത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം നടത്തുകയുണ്ടായി .