ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ‍ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനിൽ കായംകുളം - പുനലൂർ റോഡിന് തെക്കു ഭാഗത്തായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നഅഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായിട്ടുണ്ട്.ആദ്യകാലത്ത് അടൂർ ഹൈസ്കൂൾ എന്നറി യപ്പെട്ടിരുന്ന ഇന്നത്തെ Govt.Boys HSS ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന വിദ്യാലയമായിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ബാഹുല്യം ഗേൾസ് -ബോയ്സ് സ്കൂളുകൾ പ്രത്യേകം-പ്രത്യേകമായി മാറ്റേണ്ടി വന്നു.

1961 -ൽ അപ്പർ പ്രൈമറിയായി ഈ വിദ്യാലയം തുടങ്ങി.ശ്രീമതി.കെ.പി.കുട്ടിയമ്മയായിരുന്നു പ്രഥമ അദ്ധ്യാപിക.ഇന്നത്തെ ബി.എഡ്.സെന്ററിൽ ആയിരുന്നു ഹൈസ്കൂൾ വിഭാഗം .1971-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന C.H.മുഹമ്മദ് കോയ ഇന്നത്തെ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി.2004-ൽ വിദ്യാലയം ഹയർ സെക്കന്ററിയായി. 11, 12 ക്ളാസുകൾ മിക്സഡ് ക്ളാസ് റൂമുകളാണ്. കലാ മേളകൾക്കും അദ്ധ്യാപക പരിശീലനങ്ങൾക്കും വകുപ്പുതല പരീക്ഷകൾക്കും മറ്റു് PSC പരീക്ഷകൾക്കും വർഷങ്ങളായി വേദിയാണ് ഈ വിദ്യാലയം. 2011-ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി നിറപ്പകിട്ടോടെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പൂർവ്വ അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷിച്ചു.

അനേക പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽക്കൂടി ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗങ്ങൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മുന്നിട്ടുനിൽക്കുന്നു.കലാ-കായിക ,ശാസ്ത്ര,പ്രവൃത്തി പരിചയ ,ഐ.ടി തുടങ്ങിയ മേളകളിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്താനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.വിദ്യാരംഗം കലാ സാഹിത്യ വേദി,ക്ളബ് പ്രവർത്തനങ്ങൾ, NSS, Scouts&Guides, Redcross, Counsellings തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഗുണകരമാകുന്നു.

നമ്മുടെ ഗവൺമെന്റ് നടപ്പിലാക്കുന്ന ഹൈ-ടെക്ക് വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണ പ്രയോജനം ഈ വിദ്യാലയം കുട്ടികളിൽ എത്തിക്കുന്നു.

അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായിട്ടുണ്ട്.ആദ്യകാലത്ത് അടൂർ ഹൈസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ Govt.Boys HSS ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന വിദ്യാലയമായിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ബാഹുല്യം ഗേൾസ് -ബോയ്സ് സ്കൂളുകൾ പ്രത്യേകം-പ്രത്യേകമായി മാറ്റേണ്ടി വന്നു.