ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്. എച്ച്. എസ്സ്. മേലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ് ജോസഫ്സ്‌ ഹയർ സെക്കന്ററി സ്‌ക്കൂൾ മേലൂർ

തൃശൂർ ജില്ലയുടെ തെക്കെ അറ്റത്ത് ചാലക്കുടി പുഴയാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണ് മേലൂർ. മുൻപ് രാജഭരണത്തിൻ കീഴിൽ, ഒരു പറ്റം കർഷക കുടുംബങ്ങൾ അധിവസിച്ചിരുന്ന ഗ്രാമം. സാംസ്ക്കാരികമായി അന്ന് പുരോഗമനം ഇല്ലാതിരുന്ന കാലത്ത് വിദ്യാസമ്പന്നരായ വ്യക്തിളുടെ വിശാലവീക്ഷ‌ണത്താൽ നൂറു വർഷങ്ങൾക്കു മുമ്പ് സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി കുടിപള്ളിക്കൂടങ്ങൾ സ്ഥാപിതമായി. പിന്നീട് ആ സ്ഥാപനങ്ങൾ LP, UP സ്ക്‌കൂളുകളായി രൂപാപന്തരപ്പെട്ടു.

1964 வரை2 33şணில் മേലൂർ ഗ്രാമത്തിൽ 6 എൽ.പിസ്‌കൂളുകളും, 4 യു. പി സ്‌ക്കൂളുകളും സ്ഥാപിതമായി. എന്നാൽ ഹൈസ്‌കൂൾ പഠനത്തിനായി ഈ പഞ്ചാ-യത്തിലെ വിദ്യാർത്ഥികൾക്ക് കാൽനടയായി പുഴയും കടന്ന് പരിയാരം സെൻ്റ് ജോർജ് ഹൈസ്‌കൂളിലേക്കും, ചാലക്കുടി Govt. ഹൈസ്‌കൂളിലേക്കും പോകേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. ഈ സന്ദർഭത്തിലാണ് മേലൂരിലെ വിദ്യാർത്ഥികൾക്ക്, മേലൂരിൽ തന്നെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം സാധ്യമാകത്തക്ക രീതിയിൽ ഇന്നാട്ടിലെ പുരോഗമന ചിന്താഗതിക്കാരായ പല വ്യക്തികളും ആലോചിക്കുവാൻ ഇടയായത്.

1963 ൽ മേലൂർ സെൻ്റ് ജോസഫ്‌സ് ദേവാലയത്തിലെ വികാരി, ബഹുമാനപ്പെട്ട ഐസക് മണിയങ്കോട്ടച്ചൻ്റെ നേതൃത്വത്തിൽ ഹൈസ്‌കൂളിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ-உசோ തുക്കേവിട്ടു. അന്തരിച്ച N.J. ചാക്കുര്യ, N.M Joseph എന്നിവർ സ്ക്‌കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയവരാണ്.

അന്ന് കേന്ദ്രസഹമന്ത്രിയായിരുന്ന ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ്റെ പരിശ്രമ ഫലമായി ഹൈസ്ക്‌കൂൾ തുടങ്ങുവാനുള്ള - അനുമതി പത്രം വെൺമെൻറിൽ നിന്നും ലഭിച്ചു. 1964 ജൂണിൽ വി. ഔസേപ്പിതാവിൻ്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ്റെ കീഴിൽ സെൻ്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ പ്രേവർത്തനം ആരംഭിച്ചു.

ആദ്യത്തെ മാനേജരായി ഫാ തോമസ് പാലത്തിങ്കലും, ഹെഡ്‌മാസ്റ്ററായി ടി.കെ മാത്യു മാസ്കറും നിയമിതരായി. 4 ഡിവിഷനുകളായി 185 വിദ്യാർത്ഥികളാണ് ആദ്യത്തെ ബാച്ചിൽ 1 ഉണ്ടായിരുന്നത്. വർഷം തോറും SSLC പരീക്ഷയിൽ(3)

ഉന്നത വിജയം കൈവരിക്കുകയും ഡിവിഷനുകൾ വർദ്ധിക്കുകയും ചെയ്‌തു. ഇപ്പോഴും 100% വിജയം നേടി കൊണ്ടിരിക്കുന്നു. 10 ഡിവിഷനുകളിലായി 338 വിദ്യാർത്ഥികളും 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ജോലി ചെയ്തു വരുന്നു-

വിദ്യാലയത്തിൻ്റെ വിജയപാതയിൽ നിരവധി അധ്യാപകരും കാലാകാലങ്ങളിൽ പ്രവർത്തി-ച്ചിട്ടുള്ള PTA ഭാരവാഹികളും, വിദ്യാർത്ഥികളും സർവതോന്മുഖമായ പുരോഗതിക്കായി പ്രേപ്രയത്നി-അവരെ നന്ദിപൂർവ്വം സ്‌മരിക്കുന്നു. ചിട്ടുണ്ട്.

ഈ വിദ്യാലയത്തിനു വേണ്ടി സ്‌തു‌ത്യർഹമായ സേവനം ചെയ്‌ത് നമ്മിൽ നിന്നും വേർപിരിഞ്ഞു പോയ മാനേജർമാർ, ഹെഡ്‌മാസ്റ്റർമാർ, അധ്യാപകർ അനധ്യാപകർ, PTA ഭാരവാഹികൾ എന്നിവരെ ഈ സന്ദർടത്തിൽ (പ്രാർത്ഥനാപൂർവ്വം സ്മരിക്കുന്നു.

ഇനിയും ഈ വിദ്യാലയം ഉന്നതിയിലേക്ക് ഉയരുവാൻ നല്ലവരായ എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊണ്ടും, ഈശ്വരത്തൽ അനുഗ്രഹിക്കട്ടെയെന്ന് പോർത്ഥിച്ചു കൊണ്ടും ഉപസംഹരിക്കുന്നു.