യു.എൻ എച്ച്. എസ്. പുല്ലൂർ/ചരിത്രം
ശ്രീ.വസന്തഷേണായി മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാനധ്യാപകൻ . 1964 ൽ പുല്ലൂർ പ്രദേശത്തെ ആദ്യ പത്താം തരം ബാച്ച് ഉദയനഗറിൽ നിന്നും പുറത്തിറങ്ങി. 1985 ൽ ശ്രീ. വിഷ്ണു വാഴുന്നവർ സ്ഥാപനം കോഴിക്കോട് രൂപതയ്ക്ക് കൈമാറി. പിന്നീട് രൂപത വിഭജിക്കപ്പെട്ടപ്പോൾ സ്കൂൾ ഇന്നത്തെ മാനേജ്മെന്റായ കണ്ണൂർ രൂപതയുടെ കൈയിൽ വന്നു. ഒരു നാടിന്റെ വികസന പാതയിലെ ചരിത്രരേഖയായിത്തീർന്ന സ്ഥാപനം പാവപ്പെട്ടവരുടേയും സാധാരണക്കാരുടെയും കുട്ടികൾക്കായി ഇന്നും നിലകൊള്ളുന്നു. കുറേ വർഷങ്ങളായി SSLC പരീക്ഷയിൽ 100 % വിജയമാണ് സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . 2015 – 16 അധ്യയനവർഷത്തിലെ SSLC പരീക്ഷയിൽ ഗ്രേഡിംഗ് അടിസിഥാനത്തിൽ ബേക്കൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും കാസറഗോഡ് റവന്യു ജില്ലയിൽ 13 - ാം സ്ഥാനവും കൈവരിച്ചത് ശ്രദ്ധേയമായ നേട്ടമാണ്.