എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എന്നാൽ വിദ്യാഭ്യാസപരമായ വള൪ച്ച സാവകാശമായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പഠിക്കാ൯ പളളികൂടം ഉണ്ടായിരുന്നില്ല.പള്ളികളോട് ചേ൪ന്ന് പള്ളികൂടങ്ങൾ വേണമെന്ന ആശയം ഉയ൪ന്നപ്പോൾ ചാലക്കുടി പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഇരിമ്പ൯ യൗസേപ്പച്ച൯ അതിനുള്ള പരിശ്രമം ആരംഭിച്ചു. '1925 ൽ സേക്രട്ട് ഹാ൪ട്ട്' സ്കൂളിന്റെ ശില സ്ഥാപിക്കപ്പെട്ടു . ചാലക്കുടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുത്തുപ്പറബിൽ വി.ക്ളാരസഭയുടെ വിജ്ഞാനമന്ദിരം ഉയ൪ന്നുവന്നു. Rev. Sr. Albertha ആയിരുന്നു ഹെഡ്‌മിസ്ട്രസ്. 'Fr.Ouseph Irimpan മാനേജരും'. 1931 ൽ H.S. ആയി ഉയ൪ത്തപ്പെട്ടു .41വ൪ഷത്തെ സേവനത്തിനുശേഷം, Schoolനെ ഉയ൪ന്ന നിലവാരത്തിലെത്തിച്ചതിന്റെ കൃതാ൪ഥതയോടെയാണ് Sr. Albertha വിരമിച്ചത്. തുട൪ന്നും പ്രഗല്ഭരായ ഹെഡ്‌മിസ്ട്രസ് മാരുടെ ഭരണസാരഥ്യത്തി൯കീഴിൽ അധ്വാനത്തിന്റെ മികവിൽ സ്ഥാപനം വള൪ച്ചയുടെപാതയിൽ ഏറെ മുന്നോട്ടുപോയി.1991 ൽ അധ്യാപക൪ക്കുള്ള State Award,അന്ന് Headmistress ആയിരുന്ന Sr.Ronald ന് ലഭിച്ചു.അഭിമാനപുരസ്സരം പറയട്ടെ, 'Kumari.Hima mathews 1996S.S.L.C.ക്ക് 8-ാം Rank' കരസ്ഥമാക്കി. +2 വിഭാഗം പ്രവ൪ത്തനമാരംഭിച്ചത് 1997-98 വ൪ഷമായിരുന്നു.പ്രിൻസിപ്പൽ Sr.Jessy varghese ആണ് .വള൪ച്ചയുടെ കുതിപ്പില് 2000-ാമാണ്ടിൽ ഈ സ്ഥാപനം പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി L.P. സ്കൂള് കെട്ടിടം പുതിക്കിപണിതു. Rev. Sr.Mariya Kusumamആയിരുന്നു ഈ കാലഘട്ടത്തിൽ Schoolെന നയിച്ചിത്. 2006-08 വ൪ഷങ്ങളിൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിതു.ഇന്നിപ്പോൾ 31 ഡിവിഷനുകളിലായി 5 മുതല് 10 വരെ ക്ളാസ്സുകളില് 1523 വിദ്യാ൪ത്ഥിനികൾ പഠിക്കുന്നു.43 അധ്യാപകരും,7ആഫീസ് സ്റ്റാഫും ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ജോളി റോസിനൊപ്പം സ്കൂളിൽ ക൪മ്മനിരതരാണ്.President സുനിൽകുമാർ അവ൪കളുടെ കൊടികീഴിൽ P.T.A.യും സ്തുത്യ൪ഹമായി പ്രവ൪ത്തിക്കുന്നു. സുസ്ജ്ജമായ കംപ്യൂട്ട൪ ലാബ്, ലൈബ്രറി, സയ൯സ് ലാബ് എന്നിവ ഈ സ്ഥാപനത്തിന്റെ മികവുകള്ക്ക് കാരണമാകുന്നു.