കീഴരിയൂർ എം.എൽ.പി.സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കീഴരിയൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടുവത്തൂരിൽ മുത്താമ്പി കീഴരിയൂർ റോഡ് സൈഡിൽ നടേരിക്കടവിൽ നിന്നും ഏതാണ്ട് 200 മീറ്റർ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂർ എം എൽ പി സ്കൂൾ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താമ്പിയിൽ നിന്നും രണ്ട് കിലോ മിറ്റർ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റർ കിഴക്ക് മാറി അർജൂനൻകുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു.
1925 ൽ വിദ്യാതൽപരായ പ്രമുഖ വ്യക്തികളുടെ ശ്രമ ഫലമായി കോട്ടയാംപുറത്ത് ഖാദർ ആളിൻെറ മാനേജ്മെൻറിൻെറ കീഴിൽ നടേരിക്കടവിന് സമീപമുള്ള ഒരു വലിയ പീടികയുടെ മുകളിലാണ് പ്രസ്തുത സ്കൂളിൻെറ പിറവി കോട്ടയാംപുറത്ത് അതൃമാൻകുട്ടിയാണ് ആദ്യത്തെ വിദ്യാർഥി . അൽപ വർഷം കൊണ്ട് ഇന്ന് സ്കൂൾ കെട്ടിടംനിൽക്കുന്ന വടക്കയിൽ പറമ്പിൽ കെട്ടിയുണ്ടാക്കിയ സാമാന്യം വലിയ ഓലഷെഡിലേക്ക് ഷിഫ്റ്റ് ചെയ്ത് പ്രവർത്തനം തുടർന്നു മതപഠനത്തിനുള്ള സൗകര്യം കൂടി തൊട്ടടുത്ത ഉണ്ടായിരുന്നതിനാൽ രണ്ടും മൂന്നും കിലോ മീറ്റർ ദൂരെ നിന്ന്പോലും മുസ്ലിം വിദ്യാർഥികൾ ഈ വിദ്യാലത്തിലേക്ക് വന്നിരുന്നു
ആദ്യ മാനേജരുടെ മരണശേഷം മകൻ കോട്ടയാംപുറത്ത് കുഞ്ഞമ്മദ് എന്നവരിലേക്ക് മാനേജ്മെൻറ് കൈമാറിയതോടെ ഷെഡ് മാറ്റി നാല് ഭാഗം ചുവരുകളുള്ള ഓലമേഞ്ഞ മേൽക്കൂരയുള്ള കെട്ടിടം പണിതു 1939 മുതൽ 1961 വരെ ഇവിടെ അഞ്ചാം ക്ളാസും ഉണ്ടായിരുന്നു
1995ൽ കുഞ്ഞമ്മദ് മാസ്റ്റർ മാനേജ്മെൻറ് മകൻ കെ പി അബ്ദുള്ളയ്ക്ക് കൈമാരിയതിന് ശേഷം വളരെ സൗകര്യത്തോട് കൂടിയുള്ള ഓടു മേഞ്ഞ കെട്ടിടമുണ്ടാക്കി ഇടക്കാലത്ത് സർക്കാരിൻെറ അടച്ചു പൂട്ടൽ ഭീഷണി നേരിടേണ്ടി വന്നെങ്കിലും തദ്ദേശീയരുടേയും അധ്യാപകരുടേയും മാനേജരുടേയും കൂട്ടായ്മയാൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൽ കഴിഞ്ഞിരിക്കുന്നു പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ പരമാവധി മെച്ചപ്പെടുത്തുന്നതിനായി അധ്യാപകരോടൊപ്പം വിദ്യാഭ്യാസകാര്യങ്ങളിൽ വളരെ തൽപരനും ബിരുദാനന്തര ബിരുദധാരിയുമായ മാനേജർ എല്ലാ സഹായത്തിനും കൂടെയുണ്ട് . സ്കൂളിൻെറ ഭൗതികസാഹചര്യങ്ങൾ അനുയോജ്യമാം വിധം മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ പഠനോപകരണങ്ങൾ വൈദ്യുതി കളിപ്പാട്ടങ്ങൾ ഫർണ്ണിച്ചരുകൾ തുടങ്ങിയവ ലഭ്യമാക്കുന്നതിലും മാനേജർ പ്രത്യേക ശ്രദ്ധ പതിപ്പക്കുന്നു കുട്ടികൾക്ക് കക്കൂസ് വാട്ടർ ടാങ്ക് പൈപ്പ് വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലവും ഇവിടെയുണ്ട് സാകൂളിൻെറ സർവതോന്മുഖമായ പുരോഗതിയിൽ വളരെ ശ്രദ്ധയും സജീവതയും ഉള്ള പി.ടി.എ ,എം പി.ടി.എ കമ്മിറ്റികളും സ്കൂളിൽ പ്രവർത്തിക്കുന്നു.പഠനകാര്യങ്ങളിലെന്നപോലെ തന്നെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട് ഇടക്കിടെയുള്ള വൈദ്യപരിശോധന പ്രഥമശ്രുശ്രൂഷ കിറ്റ് എന്നിവയും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട് . തദ്ദേശീരായ കർഷകർ പൂഴിത്തൊഴിലാളികൾ,സർക്കാർ-അർദ്ധസർക്കാർ ഉദ്യോഗസ്ഥർ ഗൾഫുകാർ തുടങ്ങി വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട്.