അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ. ലിനോജ് ജോസഫ്

മാർച്ച് 2025;അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു.

അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു.ശ്രീ. ലിനോജ് സർ യൂണിറ്റിന്റെ ചുമതല വഹിക്കും. അതിന്റെ ഭാഗമായി അദ്ദേഹം 10 ദിന പരിശീലന പരിപാടിയിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജിൽ വച്ചായിരുന്നു 10 ദിവസത്തെ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.വയനാട്ടിൽ നിന്നുള്ള രണ്ട് അധ്യാപകർ കൂടി ഇവരോടൊപ്പം പരിശീലന പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ആകെ നാല് സ്കൂളുകൾക്കാണ് വയനാട്ടിൽ നിന്നും പുതിയ എസ് പി സി യൂണിറ്റ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്.എസ് പി സി സ്റ്റേറ്റ് നോഡൽ ഓഫീസർ അജിത ബീഗം ഐപിഎസ് ആണ് പരിശീലപരിപാടികൾക്ക് നേതൃത്വം നൽകിയത്.യൂണിറ്റ് ലഭിക്കുന്നതിനായി സ്കൂൾ അപേക്ഷ നൽകി കാത്തിരിക്കുകയായരുന്നു. 2025 മുതൽ യൂണിറ്റിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.ആകെ 44 വിദ്യാർത്ഥികൾക്കായിരിക്കും (22 പെൺകുട്ടികൾ)പ്രവേശനം. യൂണിറ്റിന്റെ ഉദ്ഘാടനം പിന്നീട് ബ്രഹത്തായ രീതിയിൽ സംഘടിപ്പിക്കും.