സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ പ്രവർ ത്തനങ്ങളെ ആധുനിക കാലഘട്ട ത്തിനനുസൃതമായി രൂപെ പ്പടു ത്തിയെടുക്കുന്നതിൽ എേ പ്പാഴും ശ്രദ്ധപുലർ ത്താറുണ്ട 1998 ൽ തന്നെ വിദ്യാലയ ത്തിൽ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം ആരംഭിക്കുവാ3 കഴിഞ്ഞു പ ത്തനം തിട്ടയിലെ സ്വകാര്യ കമ്പ്യൂട്ടർ പരിശീലന സ്ഥാപന ത്തിൻറെ സഹായേ ത്താടെയാണ് ഈ പ്രവർ ത്തനം തുടങ്ങിയത്. രാജു ഏബ്രഹാം MLA ആദ്യമായി കമ്പ്യൂട്ടർ നൽകിയ വിദ്യാലയം എണ്ണൂറാംവയൽ CMS സ്കൂളാണ്. സ്മാർട്ട് ക്ലാസ്സ് റൂം അഞ്ച് വർഷം മു3പ് തന്നെ വിദ്യാലയ ത്തിൽ ഒരുക്കി. കുട്ടികളെ സംബന്ധി ച്ചുള്ള വിവരങ്ങൾ രക്ഷിതാക്കൾക്ക് കൈമാറാ3 SMS സംവിധാനം 2015 ൽ അരംഭി ച്ചു. 2018 മുതൽ സ്കൂൾ വാട്ട്സ് ആ പ്പ് ഗ്രൂ പ്പുകൾ ആരംഭി ച്ചു. സ്കൂളിൻറെ യൂട്യൂബ് ചാനൽ, വെബ് സൈറ്റ്, ടെലിഗ്രാം ചാനൽ എന്നിവ തയ്യാറാക്കി. ഇേ പ്പാൾ വിദ്യാലയ ത്തിൻറെ സ്വ ന്തം ആൻഡ്രോയ്ഡ് ആ പ്പും തയ്യാറാക്കിക്കഴിഞ്ഞു പ്രാദേശിക ചാനലിൽ ആഴ്ചയിലൊരിക്കൽ ഒരു മണിക്കുർ കുട്ടികളുടെ പരിപാടികൾ സപ്രേഷണം ചെയ്തുവരു ന്നു. കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ഇതിനോടകം സംസ്ഥാനത്തൊട്ടാകെ ശ്രദ്ധയാകർഷിക്കുന്ന പ്രവർത്തനമായി മാറിയിട്ടുണ്ട്.... 2020 മാർ ച്ച് 20 നു തന്നെ വിദ്യാലയ ത്തിൽ ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്കു തുടക്കം കുറി ച്ചു. വേനൽത്തുമ്പികൾ എന്ന പേരിൽ ആരംഭിച്ച കുട്ടികളുടെ ലോക്ക്ഡൗൺ അവധിക്കാല പ്രവർ ത്തനങ്ങൾ വിനോദവും വിജ്ഞാനവും നിറച്ച് ലോക്കഡൗണിൻറെ ഒറ്റെ പ്പടലിൽ തളച്ചിടാതെ കുട്ടികളെ കർമ്മനിരതരാക്കി. വാട്സആപ്, ടെലിഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂ ഹിക മാധ്യമങ്ങൾ വഴിയും പ്രാദേശിക കേബിൾ നെറ്റ് വർക്കിൻറെ ചാനൽ വഴിയുമാണ് പ്രവർത്തനങ്ങൾ കുട്ടികളിലെത്തിച്ചത്. ജൂൺ1ന് ഫസ്റ്റ്ബെൽ പ്രവർ ത്തനം ആരംഭി ച്ചേ പ്പാൾ എണ്ണൂറാംവയൽ സി. എം. എസ്സ്കൂൾ ഓൺലൈൻ പഠന ത്തിന് സജ്ജരായിരുന്നു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വെർച്വൽ ക്ലാസ്സ് പി. റ്റി. എ. കൾ വെർച്ച്വൽ സ്കൂൾ അസംബ്ലി എന്നിവ സംഘടി പ്പിച്ചിരുന്നു.വെബസൈറ്റ് ആരംഭിക്കുകയും ആയതിൻറെ പ്രവർത്തനം വിപുലമായ രീതിയിൽ ആരംഭിക്ക ത്തക്കവിധം ക്രമീകരണങ്ങൾ നടന്നു വരുന്നു. സ്കൂളിൻറെ ആൻഡ്രോയ്ഡ് ആപ്പും തയ്യാറാകുന്നു. ടെലിവിഷൻ സെറ്റില്ലാത്ത 21 കുട്ടികൾക്ക് ടെലിവിഷൻ സെറ്റും 42 കുട്ടികൾക്ക് ആൻഡ്രോയ്ഡ് ഫോണും ലഭ്യമാക്കാൻ കഴിഞ്ഞു 2020 ജൂൺ 1 ന് ഓൺലൈൻ പഠനപരിപാടികൾ രാജു ഏബ്രഹാം എം. എൽ. എ യും 2021 ജൂൺ 1ന് ഓൺലൈൻ പഠനപരിപാടികൾ ശ്രീ പ്രമോദ് നാരായൺ എം. എൽ. എ യും ഉദ്ഘാടനം ചെയ്തു. മലയാളം : അക്ഷര കാർഡ്, വാക്കുകൾ എഴുതിയ കാർഡ്, ചിത്രം - അടിക്കുറി പ്പ്, കഥ -ബാക്കി പറയൽ -എഴുതൽ, കഥാ പുസ്തകം - നൽകൽ, സി. ഡി. പ്രദർശനം, ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ, ക്ലാസ്സ് ലൈബ്രറി രൂപീകരിക്കൽ, സ്കൂൾ ലൈബ്രറി നവീകരണം, സമീപ ഗ്രന്ഥശാല അംഗത്വം, വായനോത്സവം സംഘടി പ്പിക്കൽ, പത്ര വായന, അധിക വായന, പുസ്തക ചർച്ച - വായനാനുഭവം പങ്കുവയ്ക്കൽ, വായനാക്കുറിപ്പ്, വിദ്യാരംഗം കലാസാഹിത്യവേദി പ്രവർ ത്തനം, ക്ലാസ്, സ്കൂൾ ബാല സഭകൾ, ദിനാചരണങ്ങൾ, ആകാശവാണി, സാഹിത്യകാരന്മാരുമായുള്ള സംവാദം, അഭിമുഖം, ആനുകാലിക പ്രസിദ്ധീ കരണങ്ങളും വായനയും, വായനാ സാമഗ്രികൾ വികസിപ്പിക്കൽ, ഇ- വായന, വായനക്കൂട്ടം, എഴു ത്തുക്കുട്ടം, കാവുകൂട്ടം,സഞ്ചരിക്കുന്നആസ്വാദനക്കുറിപ്പ് പുസ്തകം, വിവിധ സാഹിത്യശാഖകൾ പരിചയെ പ്പടൽ, ഇൻലൻറമാഗസിൻ , ചുമർ പത്രിക,പതിപ്പ്, വായനാക്കുറി പ്പ്. ആസ്വാദനക്കുറി പ്പ് തയ്യാറാക്കൽ, പൊതുവേദിയിലെ പ്രകടനങ്ങൾ, വ്യക്തിഗത രചന, സംഘ രചന, ഭാഷാപ്രോജക്ടുകൾ,ഭിന്നശേഷിക്കാർക്കുള്ള പ്രവർ ത്തനങ്ങൾ, സാഹിത്യ സാംസാകാരിക ചിത്ര ഗ്യാലറി. ഇംഗ്ലീഷ് : ഇംഗ്ലിഷ് അസംബ്ലി, ഇംഗ്ലിഷ് ഡയറി, ഇംഗ്ലിഷ് തീയേറ്റർ, സ്റ്റോറി ടൈം, ഇംഗ്ലിഷ് ഡേ, ഇംഗ്ലിഷ് ബുള്ളറ്റി3, ഇംഗ്ലിഷ്ഫെസ്റ്റ്, ഇംഗ്ലിഷിൽ കത്തെഴുത്ത്, ഇംഗ്ലീഷ് ചാറ്റിംഗ്, ഗ്രാമർ സ്കൂൾ, പ്രസംഗ തർജ്ജമ, പദപ്രശ്ന നിർമ്മാണം, ഇംഗ്ലിഷ് കോർണർ,

ഗണിതം : ഗണിതാസ്വാദനം, ഗണിത ക്വിസ് , ഗണിത ലാബ്, ഡോക്യുമെൻററി, മാത്ത്സ് ബോഗ്ല്, ലിറ്റിൽ മാസ്റ്റർ, ഗണിത ശാസ്ത്ര കോൺഫ്രൻസ്, ഒറിഗാമി ശില്പശാല, ഗണിത പാർക്ക്, പരിസരപഠനം : ശാസ്ത്ര മൂല, ശാസ്ത്രലാബ്, ശാസ്ത്ര പ്രദർശനം, പ്രതിഭാപോഷണ പരിപാടി, ശാസ്ത്ര - പഠനയാത്രകൾ, മേളകൾ, ഡിബേറ്റ് , മോക്ക് പാർലമെൻറ ്, ചരിത്രരചന, ബുള്ളറ്റി3 ബോർഡ്, കലാക്ഷേത്രം, ചിത്രരചനാക്കളരി, കായിക താരങ്ങൾക്ക് അവാർഡ് / സമ്മാനങ്ങൾ, മെഡിക്കൽ ക്യാമ്പ് , പ ച്ചക്കറിേത്താട്ടം, ഗവേഷണ പ്രോജക്ടുകൾ, ഗ്രാമ ചരിതം, ജന്മദി ന ത്തിനൊരു പുസ്തകം, ശാസ്ത്രമാജിക്, സഞ്ചാരം,ചരിത്ര കല?ർ, നാടറിയാം , നാടൻ കലാരൂപങ്ങൾ, സർഗ്ഗ വിദ്യാലയം, അക്ഷരപ്പുലരി, പോർട്ട്ഫോളിയോ എക്സിബിഷൻ ,മാജിക്കിലൂടെപഠനം, ചാനലിൽ അവസരം, , ഗ്രാമത്തെ അറിയാം പദയാത്ര, പുസ്തകത്തൊട്ടിൽ , , തീവണ്ടി യാത്ര , വിമാനയാത്ര ,കുട്ടിക്കർഷക മേള..... 📌അക്കാദമിക് മാസ്റ്റർ പ്ലാൻ വരുന്ന 10 വർഷം മുന്നിൽക്കണ്ട് വിദ്യാലയത്തിനു വേണ്ടി ഒരു സമഗ്രമായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയുണ്ടായി

പുലരി എന്ന പേരിൽ മാസ്റ്റർ പ്ലാൻ പുറ ത്തിറക്കി. മാസ്റ്റർ പ്ലാനിൻറെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കി വരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സംസ്ഥാന സർക്കാർ നട പ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാലയ ത്തിൽ ഏറ്റെടു ത്തു നട പ്പാക്കാൻ കഴിഞ്ഞു . പാഠ്യേതര പ്രവർ ത്തനങ്ങൾ വിദ്യാലയെത്ത സമൂഹവുമായി ബന്ധെ പ്പടുത്തി മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ ഭാഗമായി വിവിധ പ്രവർ ത്തനങ്ങൾ ചെയ്തുവരുന്നു. ഈ പ്രവർ ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നട പ്പാക്കുന്നതിനും നേതൃത്വം നൽകുന്നതിനും അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും ചേർന്ന് പ്രവർത്തിക്കുന്നു.. 📌സേവന പ്രവർ ത്തനങ്ങൾ കോവിഡ് 19, കോവിഡ് വ്യാപന പശ്ചാ ത്തലത്തിൽ നിരവധി പ്രവർ ത്തനങ്ങൾക്ക് വിദ്യാലയം മുൻ കയ്യെടുക്കുകയും പ്രവർത്തിപഥ ത്തിൽ എത്തിക്കുകയും ചെയ്തു. 1. റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിനുള്ള 19000 ഭക്ഷ്യകിറ്റുകൾ പായ്ക്ക് ചെയ്യുന്നതിന് നേതൃത്വം നൽകി. അൻപതോളം പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഒരു മാസംകൊണ്ടാണ്ഈ പ്രവർത്തനം പൂർത്തിയാക്കിയത്. 2. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം : ജനമൈത്രി പോലീസുമായി ചേർന്ന് 150 കുടുംബങ്ങൾക്ക് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഇതിനാവശ്യമായ സാധനങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്തുകയുണ്ടയി. 📌Face Mask Challenge പൊതുജനങ്ങളുലും കുട്ടികളിലും മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യെ പ്പടുത്തുന്നതിനായി നടത്തിയ Face Mask Challenge വിജയമായിരുന്നു. ജനമൈത്രി പോലീസ്, ഹരിതകേരളം മിഷൻ BMC ആശുപത്രി, CSI യുവജന പ്രസ്ഥാനം എന്നിവയെക്കൂടി പരിപാടിയിൽ പങ്കാളികളാക്കി. 4. കുട്ടികൾക്കായി 5000 മാസ്ക്കുകൾ : റാന്നി BRC യിലേക്ക് 5000 മാസ്കുകൾ തയിച്ചു നൽകി. വിദ്യാലയത്തിലെ രക്ഷിതാക്കളാണ് മാസ്ക്കുകൾ തയ്യാറാക്കിയത്. 5. മാവേലിസ്റ്റോറിന് കിറ്റുകൾ തയ്യാറാക്കുന്നതിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനായും വിദ്യാലയം വിട്ടുനൽകി. പ്രളയം 2018 - ദുരിതാശ്വാസ പ്രവർ ത്തനങ്ങൾ പ്രളയത്തിൻറെ ആദ്യ ദിനങ്ങളിൽ തന്നെ പ്രദേശെത്ത യുവജനങ്ങളായ പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരെ സംഘടിപ്പിച്ചുകൊണ്ട് റാന്നി, അത്തിക്കയം മേഖലകളിൽ ദുരന്ത നിവാരണ പ്രവർ ത്തനങ്ങളിൽ പങ്കാളിയായി. തുടർന്ന് മൂന്നാഴ്ച രാത്രിയും പകലുമില്ലാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊതുജനങ്ങളിൽനിന്നും വിവിധ പ്രവാസി സംഘടനകളിൽനിന്നുമായി ലഭി ച്ച സഹായങ്ങൾ അർഹരായ ആളുകളെ കണ്ടത്തി വിതരണം ചെയ്തു. സ്കൂളിൻറെ രണ്ടു ബസും അധ്യാപകരുടെ വാഹനവും ഈ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. സ്കൂളിൽ ഒരു അടുക്കള തുറന്ന് വിവിധ സ്ഥലങ്ങളിൽ ദുരിതശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ചു. ഏതാ?ണ്ട് 25 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കാ3 കഴിമു. പ്രളയ ശേഷം ചെളിമൂടിയ റാന്നിയിലെ പൊതുസ്ഥാപനങ്ങളും വിദ്യാലയങ്ങളും ശുചികരിക്കുന്നതിനു നേതൃത്വം നൽകി. 📌പ്രളയം 2019 - ദുരിതാശ്വാസ പ്രവർ ത്തനങ്ങൾ വടക്കൻ കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി ഒരു ട്രക്ക് സാധനങ്ങൾ ശേഖരി ച്ച് പത്തനംതിട്ട ജില്ലാ കളക്ടർക്ക് കൈമാറി. 📌സാന്ദ്ര സഹായനിധി രോഗബാധിതയായ പൂർവ്വ വിദ്യാർത്ഥിയെ സഹായിക്കാൻ നടത്തിയ ശ്രമം കോർഡിനേറ്റ് ചെയ്തു വിജയകരമായി നടപ്പാക്കി. 4 മണിക്കൂർകൊണ്ട് ഗ്രാമ ത്തിൽനിന്നും 8 ലക്ഷം രൂപ സമാഹരി ച്ചു. 76 ഗ്രൂ പ്പുകളായി തിരി ച്ചാണ് തുക സമാഹരി ച്ചത്. കുട്ടിയുടെ ചികിത്സക്കു പുറമേ 5 സെൻറ ് സ്ഥലം വാങ്ങി വീടും നിർമ്മിച്ചു നൽകി. ബിനോയിക്കു ചികിത്സാ സഹായം പേസ്മേക്കർ മാറ്റി വയ്ക്കാൻ സാമ്പത്തിക ശേഷി ഇല്ലാതെ ബുദ്ധിമുട്ടിയ പട്ടാശ്ശേരിൽ ബിനോയിയുടെ ചികിത്സയ്ക്ക് 6 ലക്ഷം രൂപ സമാഹരിച്ചു നൽകി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പിന്തുണ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും അവരെ കരുതുന്നതിനും എപ്പാഴും ശ്രമിച്ചു വരുന്നു. ഏദൻ എന്ന കുട്ടിക്ക് വേണ്ടി അരലക്ഷേത്താളം രൂപ വിലവരുന്ന പ്രത്യേ കസേര വിദേശ ത്തുനിന്നും വരു ത്തി നൽകി. കുട്ടിയുടെ ചികിത്സയ്ക്കായി ഇപ്പോളും സഹായങ്ങൾ നൽകിവരുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഭിന്നശേഷിക്കാരായ കുട്ടി കളുടെ ഒത്തുചേരൽ, അവരുടെ ഭവന സന്ദർശനം എന്നിവ നടത്തിവരുന്നു. വിദ്യാലയ ത്തിൽ ഇങ്ങനെയുള്ള കുട്ടികൾക്ക് ലഭി ക്കുന്ന പരിഗണന കണ്ടറിഞ്ഞു കഴിഞ്ഞ വർഷവും ഈ വർഷവും സ്പെഷ്യൽ സ്കൂളിലായിരുന്ന കുട്ടികളെേപ്പാലും ഇവിടെ ചേർക്കുകയുണ്ടായി . മറ്റു സേവന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഓൾഡ് എയ്ജ് ഹോമിലേക്ക് കഴിഞ്ഞ 7 വർഷമായി ആഴ്ചയിലൊരിക്കൽ പൊതിച്ചോറ് മുടങ്ങാതെ നൽകിവരുന്നു. അവധി ദിനങ്ങളിൽ കുട്ടികളെക്കൂട്ടി ഇവിടെ സന്ദർശനം നടത്തുന്നുണ്ട്. ഇവിടെയുള്ള അന്തേവാസികൾക്കൊപ്പം കുട്ടികളെയും ചേർത്ത് ഉല്ലാസയാത്രയും നട ത്തുന്നു. രോഗികളെ സഹായിക്കാൻ കനിവ് എന്നൊരു പ്രവത്തനം സ്കൂളിൽ ആരംഭിച്ചു. ഓരോ മാസവും എൻറെയും സഹപ്രവർ ത്തകരുടെയും ശമ്പളത്തിൽനിന്ന് ഒരു നിശ്ചിത തുക നൽകുകയും കുട്ടികളും രക്ഷിതാക്കളും നൽകുന്ന സംഭാവനകളും ചേർ ത്ത് രോഗികളെ സഹായിക്കുവാൻ ശ്രമിക്കു ന്നു. വിദ്യാലയ ത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെ ച്ചെ പ്പടു ത്തൽ വിദ്യാലയ ത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെ ച്ചെ പ്പടു ത്താനായി കഴിയുന്നത്ര ശ്രമങ്ങൾ നട ത്തിവരുന്നു. വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു. ഫെയർഫീൽഡ് മിനിസ്ട്രിയുടെ അ2്യക്ഷനായി പ്രവർ ത്തിക്കുന്ന റവ. ഡോ. തോമസ് വർഗീസിനെ സമീപിക്കുകയും അദ്ദേഹത്തിൻറെ സഹായേ ത്താടെ ഒരു സശരേവലി നിർ1/2ിക്കുകയും ചെയ്തു.

ഛഎഎകഇഋ ഞഛഛങ പൂർവ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരെ സംഘടി പ്പിക്കുകയും അവരുടെ സഹായേ ത്താടെ ഒരു ഓഫീസ് മുറി നി ർ1/2ിക്കുകയും ചെയ്തു. ആഡകഘഉകചഏ ഞഋചചഛഢഅഠകഛച വിദ്യാലയ ത്തിൻറെ രണ്ട ? ു കെട്ടിടങ്ങൾ ഏതു നിമിഷവും നിലംപതിക്കാമെന്ന നിലയിലെ ത്തിയിരുന്നു. അടിയ ന്തരമായി കെട്ടിടത്തിൻറെ പുനരു2ാരണ പ്രവർ ത്തനങ്ങൾ ചെയ്യേ?ണ്ട സാഹചര്യമാണ്. ഏതാ?ണ്ട് 10 ലക്ഷം രൂപ ഇതിനായി വേ?ണ്ടിവരും. രക്ഷിതാക്കളുടെ പ്രത്യേകയോഗം വിളി ച്ചുചേർ ത്തു സാഹചര്യം വിശദമാക്കി അവരെ ബോധ്യെ പ്പടു ത്തി. ധനസഹായ ത്തിനായി ഡോ. സാമ്രാജിൻറെ മാജിക് ഷോ സംഘടി പ്പി ച്ചു. ഭവന സന്ദർശന ത്തിലൂടെ കൂ പ്പണുകൾ വിറ്റഴി ച്ച് ഏതാ?ണ്ട് 4 ലക്ഷം രൂപ സമാഹരിച്ചു. രണ്ട ? ു ലക്ഷം രൂപ മാനേജ്മെൻറ ് വിഹിതം ലഭി ച്ചു. ബാക്കി തുക എൻറെ പേരിൽ ബാങ്കിൽ നിന്നും വായ്പയായി എടു ത്തുകൊ?ണ്ട് കെട്ടിട പുനരു2ാരണം പൂർ ത്തിയാക്കി. സ്ഥലം വാങ്ങൽ 1. വിദ്യാലയേ ത്താട് ചേർന്നു കിടന്ന 6 സെൻറ ് സഥലവും വീടും വാങ്ങുന്നതിനായി മാനേജ്മെൻറ ിനെ സമീപിക്കുകയും ആയത് വാങ്ങിക്കുകയും ചെയ്തു. ഇേ പ്പാൾ സ്കൂളിൻറെ ഓഫീസ് പ്രവർ ത്തിക്കുന്നത് ഈ കെട്ടിട ത്തിലാണ്. 2. വിദ്യാലയേ ത്താട് ചേർന്നുകിടന്ന 19 സെൻറ ് സ്ഥലം വാങ്ങുന്നതിലേക്കായി മാനേജ്മെൻറ ിൽ നേതൃത്വം നൽകുക യും ടി വസ്തു വാങ്ങുന്നതിനും സാധി ച്ചു. വിദ്യാലയ ത്തിനുവേണ്ട ? ി 10 സ്മാർട്ട്ക്ലാസ്സ് റൂം അടങ്ങുന്ന കെട്ടിടം ഇവിടെ നിർ1/2ി ക്കുന്നതിലേക്കുള്ള 1ാ3 തയ്യാറാക്കിക്കൊണ്ട ? ിരിക്കുന്നു. ഏകഞഘ എഞകഋചഉഘഥ ഠഛകഘഋഠ ഗ്രാമപഞ്ചായ ത്തിന് അപേക്ഷ സമർ പ്പി ച്ചു. പഞ്ചായ ത്ത് ഭാരവാഹികളെ സാഹചര്യങ്ങൾ ബോധ്യെ പ്പടു ത്തിയും 2 ഏശൃഹ ളൃശലിറഹ്യ ീശേഹലേ വിദ്യാലയ ത്തിൽ നിർ1/2ി ച്ചു. ടഇഒഛഛഘ ആഋഅഡഠകഎകഇഅഠകഛച വിദ്യാലയ മാനേജ്മെൻറായ ഇടക മധ്യകേരള മഹായിടവകയുടെ ദ്വിശതാബ്ദി വികസന പ2തിയിൽ ഉൾെ പ്പടു ത്തി വിദ്യാലയ സൗന്ദര്യവൽക്കരണ പ്രവർ ത്തനങ്ങൾ നട ത്തി ഏതാ?ണ്ട് 8 ലക്ഷം രൂപ ഇതിനായി ചെലവഴി ച്ചു. വിദ്യാലയ മാനേജ്മെൻറ ് ക1/2റ്റി യേയും മഹായിടവക ഭാരവാഹികളേയും സമീപിക്കുകയും ഈ പ്രോജക്ട് അംഗീകരിയ്ക്കുകയും ചെയ്തു. ആഋചഇഒ & ഉഋടഗ വിദ്യാലയ ത്തിനു വേണ്ട ? ി 30 ബെഞ്ച് 70 ഡെസ്ക് എന്നിവ പണികഴി പ്പി ച്ചു. അഭ്യുദയകാംക്ഷികളെ കെ?ണ്ട ത്തി സ്പോ ൺസർഷി പ്പിലൂടെയാണ് ഇതിനാവശ്യമായ ഫ?ണ്ട് കെ?ണ്ട ത്തിയത്. സീലിംഗ് & ഫ്ളോറിംഗ് വിദ്യാലയ ത്തിൻറെ സീലിംഗ് ചെയ്തും തറ ടൈൽ പാകിയും ഭംഗിയുള്ളതാക്കി. വിദ്യാലയ മാനേജ്മെൻറ ്, രക്ഷിതാക്കൾ എന്നിവ രുടെ സഹകരണേ ത്താടെയാണ് പ്രവർ ത്തനം പൂർ ത്തീകരിക്കാൻ കഴിഞ്ഞത്. 📌ബഷീർ ദിനം.... ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായി അധ്യാപകരും വിദ്യാർത്ഥികളും... തീർന്നില്ല കൗതുകം....ബഷീറിന്റെ ചായപീടിയയിൽ പാത്തുമ്മയും ആടും, മജീദും സുഹറയും,എട്ടുകാലി മമ്മൂഞ്ഞും,ഒറ്റക്കണ്ണൻ പോക്കറും, ആയിഷയും മൂക്കനും ആനവാരി രാമൻ നായരും, നാരായണിയുമൊക്കെ അണിനിരന്നപ്പോൾ ബഷീർ അനുസ്മരണം അവിസ്മരണീയമാക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും..രാവിലെ വിദ്യാലയത്തിലെത്തിയ കുട്ടികൾ ഒന്നമ്പരന്നു..ഒറ്റക്കണ്ണൻ പോക്കറായി അധ്യാപകൻ എം. ജെ ബിബിനും, പാത്തുമ്മയായി സെലിൻ പി രാജനും,സുഹറയായി അലീന ജോണും,സൈനബയായി അനുമോൾ ജോർജും, മണ്ടൻ മുത്തപ്പയായി എൻ. ഹരികൃഷ്ണനും ക്ലാസ്സിലെത്തി.ബഷീറായി എത്തിയത് സ്കൂളിലെ മുൻ പി ടി എ പ്രസിഡന്റ് എം. കെ. വിജയനാണ്..ബഷീർ ദിനാചാരണം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു.

📌വായന ചങ്ങല...


.വായന ചങ്ങലയിലൂടെ 10000 മണിക്കൂറിൽ 1000 പുസ്തകംങ്ങളുടെ വായന ലക്ഷ്യമിട്ട എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ മെഗാ വായന ചങ്ങല ആവേശമായി മാറുന്നു.. വായന ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച മെഗാ വായന ചങ്ങലയിൽ വിദ്യാലയത്തിലെ 400 കുട്ടികളും കൂടാതെ രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും കണ്ണികളാകുന്നുണ്ട്. 10000 മണിക്കൂർ വായനയിലൂടെ 1000 പുസ്തകങ്ങൾ ലക്ഷ്യമിട്ടത് ഇരട്ടിയാകാനുള്ള സാധ്യതയാണിപ്പോൾ . ലോക ക്ലാസിക്കുകൾ മുതൽ മലയാള ഭാഷയിലെ ബാല സാഹിത്യ കൃതികളും കൊച്ചു കുട്ടികൾക്ക് വായനക്കാർഡുകളും ബാല മാസികകളുമാണ് ഒരുക്കിയിട്ടുള്ളത്. വായനച്ചങ്ങല ജൂൺ 30 ന് പൂർത്തിയാകും. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് നേഴ്സറി ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും വായനചങ്ങലയിൽ കുട്ടികൾ കണ്ണി ചേരുക. വായന പൂർത്തിയാക്കിയ കുട്ടികൾ വായന കുറിപ്പും, ആസ്വാദന കുറിപ്പും കഥാപാത്ര കുറിപ്പും തയ്യാറാക്കും.ജൂലൈ ആദ്യ വാരം കുട്ടികൾ വായിച്ച പുസ്തകങ്ങളുടെയും തയ്യാറാക്കിയ ഉത്പന്നങ്ങളുടെയും പ്രദർശനവും വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട് .വായന വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം,പ്രസംഗം, വായന, കഥാപാത്ര അവതരണം എന്നിവയിൽ കുട്ടികൾക്ക് മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ പത്രങ്ങളുടെയും. ഡിജിറ്റൽ വർത്തമാന പത്രത്തിന്റെയും പ്രകാശനം നടന്നു. അമ്മമാർക്കും, പൂർവ വിദ്യാർത്ഥികൾക്കും വേണ്ടി വായന മത്സരവും സംഘടിപ്പിച്ചു

.📌പരിസ്ഥിതി സൗഹൃദ പച്ചക്കറി കൃഷി

വെച്ചൂച്ചിറ: കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റി,എണ്ണൂറാംവയൽ CMS LP സ്കൂൾ നല്ലപാഠം ക്ലബ്ബ്,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.വൈവിധ്യമാർന്നതും സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവുന്നതുമായ വിവിധ മുന്തിയ ഇനങ്ങളിൽപ്പെട്ട പച്ചക്കറി വിത്തുകൾ സ്കൂൾ പരിസരത്ത് നട്ടു പരിപാലിച്ച് ഓണക്കാലത്തിനു മുമ്പായി വിളവെടുക്കാവുന്ന വിധത്തിൽ നടത്തുന്ന വിപുലമായ പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.. ഭക്ഷ്യോൽപാദനത്തോടൊപ്പം കുട്ടികൾക്ക് വിവിധ പ0ന ശേഷികൾ നേടുന്നതിനുള്ള അവസരവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ജയിംസ് നിർവ്വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മികച്ച പരിസ്ഥിതി സൗഹൃദ കർഷകനായ അരീപ്പറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ വളപ്പിൽ ഫലവൃക്ഷങ്ങൾ നടുന്ന പദ്ധതി മേഖല പ്രസിഡൻ്റ് റവ.ജെയ്സൻ പി വർഗീസും കുട്ടികൾക്കുള്ള വൃക്ഷത്തൈകളുടെ വിതരണം വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയായും നിർവഹിച്ചു. മേഖല പരിസ്ഥിതി കമ്മീഷൻ ചെയർമാൻ P T മാത്യു പദ്ധതി വിശദീകരണവും മേഖല കൺവീനർ ജോൺ സാമുവേൽ അനുബന്ധ പരിപാടികളും വിശദീകരിച്ചു. പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് തൈകൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി, മെമ്പർ റെസി ജോഷി, KCC മേഖല ട്രഷറാർ ജോൺ വി തോമസ്, PTA വൈസ് പ്രസസൻ്റ് ഷൈനി ബോസ് , ജിബിൻ ജോൺ, ജോൺസൺ, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ചു.

📌കെട്ടുവള്ളം... തരമായി... എണ്ണൂറാംവയൽ.. സി എം എസ് എൽ പി സ്കൂളിൽ വർണ്ണ വിസ്മയം തീർത്ത പ്രവേശനോത്സവം .. മലയോര ഗ്രാമമായ വെച്ചൂച്ചിറയിലെ . എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ കടൽ കാഴ്ചകളും കാനന ഭംഗിയും... കായാലനുഭവവും.. മാന്ത്രിക കാഴ്ചകളും ആവോളം നുകർന്നു കുട്ടികൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു.കുട്ടികൾക്ക് വേണ്ടി അത്ഭുത കാഴ്ചയും പുതിയ അനുഭവവുമായി ഒരുക്കിയകെട്ടുവള്ളത്തിന്റെ മാതൃകയിലുള്ള ക്ലാസ്സ് മുറിയിൽ കയറുവാനുള്ള ആവേശത്തിലായിരുന്നു കുട്ടികൾ. പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് അന്തരീക്ഷത്തിൽ നിന്നും മിഠായിയും, പൂക്കളും, നോട്ട് ബുക്കുകളും നൽകി മാജിക് അങ്കിൾ ഷിബുമോൻ പത്തനംതിട്ട കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റു. തുടർന്ന് സാനിട്ടയിസർ, വാക്സിൻ, മാസ്ക്, ഇവ ഉപയോഗിച്ച് മാന്ത്രികൻ കൊറോണയെ മാജിക്കിലൂടെ അപ്രത്യക്ഷമാക്കി കുട്ടികളെ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു. പുതിയതായി വിദ്യാലയത്തിലെത്തിയ കുരുന്നുകളെ കെട്ടുവള്ളത്തിന്റെ മാതൃകയിലുള്ള ക്ലാസ്സ് മുറിയിലിരുത്തി ആദ്യ പാഠം പകർന്നു നൽകി.പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി, വാർഡ് മെമ്പർ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, ടി. കെ. രാജൻ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, എം. എം.. ജോൺ, ഈ ജെ മത്തായി, ജോജി തോമസ് വർക്കി, സാം. സി മാത്യു, എം. ടി. മത്തായി, പി. ടി. മാത്യു, എം. ജെ. ബിബിൻ, എന്നിവർ പ്രസംഗിച്ചു. LSS വിജയികൾക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് വിതരണം ചെയ്തു. കായലിന്റെ രൂപത്തിൽ ചിത്രമാലേഖനം ചെയ്തു അതിനുള്ളിലായിരുന്നു കെട്ടു വള്ളത്തിന്റെ മാതൃകയിലുള്ള ക്ലാസ്സ് മുറി ഒരുക്കിയത്...കായൽ തീരത്ത് നിര നിരയായി നിറഞ്ഞു നിൽക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും കൂടി ചേർന്നത്തോടെ കായൽ കാഴ്ചയുടെ സ്വാഭാവികത ഒട്ടും നഷ്ടപ്പെടാതെയാണ് മാതൃക ഒരുക്കിയത് ... . കാനന യാത്ര പോകുന്ന സ്കൂൾ വാഹനവും കാർട്ടൂൺ തീവണ്ടിയും സഞ്ചരിക്കുമ്പോൾ കാണുന്ന കാഴ്ചകളും കുട്ടികളെ ഏറെ ആകർഷിച്ചു . വിദ്യാലയ കെട്ടിടത്തിന്റെ പുറത്തുള്ള കാർട്ടൂൺ കഥാ പാത്രങ്ങളാണ് കുട്ടികളെ ഈ ക്ലാസ്സിലേക്ക് ആനയിച്ചത് ആനയും, കടുവയും, ജിറാഫും മാനും മയിലുമൊക്ക ജീവൻ തുടിക്കുന്ന ചിത്രങ്ങളായി ചുമരിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു . വിദ്യാലയത്തിലെ അക്വെറിയ കാഴ്ചയും കുട്ടികൾക്ക് വിസ്മയമായി മത്സ്യങ്ങളും കടൽ ജീവികളും കടലിന്റെ അടിത്തട്ടിലെ വർണ്ണക്കാഴ്ചകളും കുട്ടികൾ ഏറെ ആസ്വദിച്ചിരുന്നു.സ്കൂളിലെ അധ്യാപകനായ ബിബിൻ എം ജെ യാണ് ചിത്രങ്ങൾ വരച്ചത്. കൂടെ അധ്യാപകനായ ഹരികൃഷ്ണനും സഹായത്തിനുണ്ടായിരുന്നു. പ്രവർത്തിച്ചത്..

📌ഒരിക്കൽക്കൂടി അഭിമാന നേട്ടം..

.വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ മദ്ധ്യകേരള മഹായിടവകയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള (LP വിഭാഗം )എക്സലൻസ് അവാർഡ് നേടി. തുടർച്ചയായി ഈ മഹത്തായ നേട്ടം കൈവരിക്കുവാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി പറയുന്നു. കോട്ടയം ബേക്കർ മെമ്മോറിയാൽ സ്കൂളിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനിൽ നിന്നും വിദ്യാലയത്തിന് വേണ്ടി അവാർഡ് ഏറ്റു വാങ്ങി. അഭിവന്ദ്യ ബിഷപ്പിന്റെ പ്രോത്സാഹജനകമായ വാക്കുകളും പരാമർശവും ഏതൊരു അവാർഡിനെക്കാളും മൂല്യമേറിയതായിരുന്നു... പ്രിയപ്പെട്ട കുട്ടികൾ സഹപ്രവർത്തകർ രക്ഷിതാക്കൾ മറ്റു അഭ്യുദയാകാoക്ഷികൾ തുടങ്ങി ഈ മഹത്തായ നേട്ടത്തിന് അർഹമാക്കിയ ഏവർക്കും നന്ദി 🙏🙏🙏

📌കുട്ടികൾ നിർമ്മിച്ച കുപ്പിക്കട്ടകൾ (Eco Bricks ) വിദ്യാലയ മുറ്റത്തെ തണൽ മരങ്ങൾക്ക് തറയും കുട്ടികൾക്കിരിപ്പിടമായും മാറി.

പരിസ്ഥിതി സംരക്ഷണത്തിനു പുത്തൻ ചുവടു വെയ്പുമായി എണ്ണൂറാംവയൽസി. എം എസ് സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ Eco Bricks Challenge ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവേശകരമായ പ്രതികരണമാണുണ്ടായത്. പരിസ്ഥിതി സംരക്ഷണത്തിന് ഒട്ടേറെ മാതൃക പ്രവർത്തനങ്ങൾ നടപ്പിലാക്കിയ സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ പുതിയ ആശയമാണ് പരിസ്ഥിതി സൗഹൃദ കുപ്പിക്കട്ടകൾ (Eco Bricks )....പ്ലാസ്റ്റിക്ക് മാലിന്യത്തെ സുരക്ഷിതമായി ഒഴിവാക്കുന്നതിലേക്ക് രൂപം നൽകിയ Eco Bricks ലൂടെ കുട്ടികൾ നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ കുപ്പിക്കട്ടകൾ (Eco bricks ) ഉപയോഗിച്ചാണ് തണൽ മരങ്ങൾക്ക് തറയും വിദ്യാലയ പൂന്തോട്ടത്തിൽ ഇരിപ്പിടങ്ങളും സംരക്ഷണ വേലിയും നിർമ്മിച്ചിരിക്കുന്നത് .വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് സുതാര്യമായ പ്ലാസ്റ്റിക്ക് കുപ്പികളിൽ കുത്തി നിറച്ചാണ് കുപ്പിക്കട്ടകൾ (Eco Bricks ) നിർമ്മിക്കുന്നത്. ഇതിനോടകം കുട്ടികൾ 3450 കട്ടകൾ നിർമ്മിച്ചു കഴിഞ്ഞു.ഒരു കുപ്പിക്കട്ടയിൽ ശരാശരി 350 ഗ്രാം മുതൽ 650 ഗ്രാം വരെ പ്ലാസ്റ്റിക്ക് നിറച്ചിട്ടുണ്ട്.ഏതാണ്ട് ഒരു ടൺ പ്ലാസ്റ്റിക്ക് മാലിന്യത്തെയാണ് പരിസ്ഥിതിക്ക് ദോഷമില്ലാത്ത വിധം കുട്ടികൾ കുപ്പികൾക്കുള്ളിൽ തടവിലാക്കിയത് .കുട്ടികളുടെ വീടുകളിലും പരിസരത്തുമായി ഉപേക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുപ്പിക്കട്ടകളായി മാറിയത്. മിഠായി കടലാസ്, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,പാൽ കവറുകൾ, മാസ്ക്, ഗ്ലൗസ്, നിത്യോപയോഗ സാധനങ്ങളുടെ പാക്കിങ് കവറുകൾ തുടങ്ങി വീട്ടിലും പരിസരത്തുമായി വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുപ്പികൾക്കുള്ളിലായത്. ഒരു മാസം നീണ്ടു നിന്ന Eco Bricks Challengeൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി .അസ്ലം പി. എ, ആരോമൽ രാജീവ്, അർജുൻ മനോജ്, ആർപിത് മോളിക്കൽ എന്നിവർ ഏറ്റവും കൂടുതൽ കുപ്പിക്കട്ടകൾ നിർമ്മിച്ച് ചാലഞ്ചിൽ വിജയികളായി.Eco Bricks Challenge വിജയികൾക്കുള്ള സമ്മാന ദാനം . സ്കൂൾ ലോക്കൽ മാനേജർ റവ. സോജി. വി. ജോൺ നിർവഹിച്ചു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ചു ,PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ്, ഏബെൽ ജോൺ സന്തോഷ്, അഞ്ജന സാറ ജോൺ എന്നിവർ പ്രസംഗിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഏലിയാസ് ജോണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്രമാക്കി ഓർമ്മ eco bricks എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയ്ക്ക് രൂപം നൽകി കേരളമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ നിർമ്മിക്കുന്ന eco bricks ഉപയോഗിച്ച് വിദ്യാലയത്തിൽ സ്ഥാപിക്കുന്ന വാട്ടർ ATM ന് ക്യാബിൻ നിർമ്മിക്കുകയാണ് നല്ല പാഠം ക്ലബ്ബിന്റെ അടുത്ത ലക്ഷ്യം.

📌വെച്ചൂച്ചിറ എണ്ണൂറാംവയൽ സി. എം. എസ്. എൽ. പി സ്കൂളിൽ രുചിക്കൂട്ടിന്റെ കലവറ തുറന്നു ഉപ്പും മുളകും പാചക പ്രദർശനം. നാവിൽ കൊതിയൂറുന്ന വിഭവങ്ങളുടെ രസക്കൂട്ടു തുറന്നപ്പോൾ കുട്ടികളിൽ അത്ഭുതവും ആഹ്ലാദവും... ലണ്ടനിലെ സ്യൂട്ട് & ഹോസ്പിറ്റലിറ്റി ഹോട്ടലിലെ ഷെഫും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ പ്രസാദ് ശിവൻ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂളിൽ അവതരിപ്പിച്ച cookery show കുട്ടികൾക്ക് നവ്യാനുഭവമായി...എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഭക്ഷണ വിഭവങ്ങളുടെ പാചകം കുട്ടികൾക്ക് പരിചയപ്പെടുത്തുക മാത്രമല്ല നല്ല ആഹാരശീലങ്ങളെക്കുറിച്ച് ബോധവൽക്കരണവും നടത്തി. വെജിറ്റബിൾ കാർവിങ്, ഉപ്പും മൈദായും ചേർത്തുള്ള രൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവയും കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഉപ്പും മൈദായും നിശ്ചിത അനുപാതത്തിൽ ചേർത്ത് കുഴച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് തയ്യാറാക്കിയ രൂപങ്ങൾ ഏറെ കൗതുകമുണർത്തുന്നതായിരുന്നു.മിമിക്രി കലാകാരൻ കൂടിയായ പ്രസാദ് കുട്ടികൾക്കായി മിമിക്രി അവതരിപ്പിക്കാനും മറന്നില്ല.കുവൈറ്റ് ക്രൗൺ പ്ലാസ പാചക മത്സരത്തിൽ വിദേശികളെ പിന്തള്ളി പ്രസാദ് സ്വർണ്ണ മെഡൽ നേടിയിരുന്നു.കുട്ടികളും അധ്യാപകരും, രക്ഷിതാക്കളും വിവിധ കലാപരിപാടികളുമായി കൂടെ ചേർന്നപ്പോൾ കലയുടെ മേമ്പോടിയോടെ രുചിയുടെ ലോകം അത്യന്തം സ്വാദിഷ്ടമായി....സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺ പാചക പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രസാദ് ശിവനെ പൊന്നാട അണിയിച്ച് ആദരിച്ചു. PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ്, ബിബിൻ എം ജെ, ഹരികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

📌വെച്ചൂച്ചിറയിൽ തെറാപ്പി സെന്റർ ആരംഭിച്ചു.

വെച്ചൂച്ചിറ പഞ്ചായത്തിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന തെറാപ്പി സെന്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജി വിജയകുമാർ എണ്ണൂറാംവയൽ സി എം എസ് സ്കൂൾ ലോക്കൽ മാനേജർ റവ. സോജീ വി ജോൺ, സാബു പുല്ലാട്ട്, ഷൈനു ചാക്കോ,എസ്.ദീപ,രാജശ്രീ,അഞ്ജന രഞ്ജിത് എന്നിവർ പ്രസംഗിച്ചു. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലാണ് തെറാപ്പി സെന്റർ പ്രവർത്തിക്കുന്നത്. വെച്ചൂച്ചിറ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 48 കുട്ടികൾക്ക് പ്രയോജനം ലഭിക്കും. സമഗ്ര ശിക്ഷ കേരളം റാന്നി ബി. ആർ. സി യുടെ നേതൃത്വത്തിലാണ് തെറാപ്പി സെന്ററിന്റെ പ്രവർത്തനം

📌വിദ്യാലയ മുറ്റത്തൊരുക്കിയ കൂറ്റൻ റോക്കറ്റ് കുട്ടികൾ തയ്യാറാക്കിയ 300 റോക്കറ്റ് മാതൃകകൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ ദൃശ്യാവിഷ്കാരം...കുട്ടികൾക്ക് ആവോളം അറിവും കൗതുകുകവും പകർന്നു നൽകുന്നതായിരുന്നു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്ര ദിനാഘോഷം. വിദ്യാലയ മുറ്റത്ത് തയ്യാറാക്കിയ 20 അടി ഉയരമുള്ള റോക്കറ്റ് മാതൃകയായിരുന്നു പ്രധാന ആകർഷണം.അധ്യാപകനായ എം. ജെ. ബിബിനാണ് റോക്കറ്റിന്റെ മാതൃക രൂപ കല്പന ചെയ്തു തയ്യാറാക്കിയത്. ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിൻ, ആദ്യമായി ചന്ദ്രനിലെത്തിയ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്റിൻ, മൈക്കൽ കൊളിൻസ് കൂടാതെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക കല്പന ചൗള എന്നിവരെത്തി കുട്ടികളുമായി ബഹിരാകാശ വിസ്മയങ്ങൾ പങ്കു വെച്ചു.യൂറി ഗഗാറിനായി സയ്യിദ് മുഹമ്മദ് സഹൽ,നീൽ ആംസ്ട്രോങ്ങ് ആയി അഭിമന്യു കെ ബി,എഡ്വിൻ ആൾഡ്റിൻ ആയി ജെസ്സൺ ജോയേഷ്,മൈക്കൽ കൊളിൻസ് ആയി ആരോൺ ഡാൻ വിനോദ്, കല്പന ചൗളയായി ഹയോനാ എൽസ എന്നിവരാണെത്തിയത്. ചാന്ദ്രദിനാഘോഷം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനവും ശ്രദ്ധേയമായി.. പല വലിപ്പത്തിലുള്ള 300 ൽ അധികം റോക്കറ്റുകൾ കൊണ്ട് വിദ്യാലയം നിറഞ്ഞു.ശാസ്ത്ര നാടകം, ചാന്ദ്ര പുരാണം, ചിത്ര പ്രദർശനം എന്നിവയും ചാന്ദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി. അമ്പിളി അമ്മാവനൊരു കത്ത് തയ്യാറാക്കൽ മത്സരവും കൗതുകം നിറഞ്ഞതായിരുന്നു. കോവിഡിൽ നിന്ന് രക്ഷ നേടാൻ ചന്ദ്രനിൽ വീട് വെയ്ക്കാൻ അനുവാദം നൽകുമോയെന്നും അടുത്ത് കാണുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ പരുക്കൻ മുഖവും അകലെ നിന്ന് കാണുമ്പോൾ സുന്ദര മുഖവും ആകുന്നതിന്റെ രഹസ്യവുമൊക്ക കത്തുകളിൽ ചോദിച്ച വിരുതന്മാരും ഉണ്ട്.