സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അവിടെ മുസ്ലീം കുട്ടികൾക്കുവേണ്ടി ഓത്തുപള്ളിയും നടത്തിയിരുന്നു. 1927-ൽ എളേടത്ത് ശങ്കരനെഴുത്തചഛൻ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും സ്കൂളിന്റെ പേര് വിദ്യാരത്നം ഹയർ എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തൂ.1950-ൽ ഈ സ്ഥാപനം യു.പി.സ്കൂൾ ആയി മാറി അന്ന് എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്നു. അന്ന് ഡപ്യൂട്ടി ഇൻസ്പെക്ട്റായിരുന്നു സ്കൂൾ പരിശോധിച്ചിരുന്നത്. എല്ലാ ക്ലാസിലും കൂടി 20-23 കുട്ടുകളെ ഉണ്ടായിരുന്നുളളൂ.അന്നത്തെ കുട്ടികളുടെ വസ്ത്രധാരണരീതി തോർത്ത് മുണ്ട്, പട്ടുകോണകം, പെൺകുട്ടികൾക്ക് മേൽമുണ്ട്, മുണ്ട്, കാൽക്കുട എന്നിവയായിരുന്നു.ആദ്യം മണലിൽ വിരൽ കൊണ്ടെഴുതി പരിചയിച്ചതിനു ശേഷം ഓലകളിൽ എഴുത്താണികൊണ്ടാണ് എണഴുതി പഠിച്ചിരുന്നത്. അക്കാലത്ത് സ്കൂളിൽ കൈത്തറികൾ ഉണ്ടായിരുന്നു. ക്രാഫ്റ്റിന് പ്രത്യക അദ്ധ്യാപകൻ ഉണ്ടായിരുന്നു. നെയ്ത്ത് പരിശീലനം നൽകിയിരുന്നു.തോർത്ത് മുതലായവ നെയ്തിരുന്നു.1974-ൽസ്കൂളിൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കി. 1990-ൽ കൂടുതൽ സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 25 ‍‍‍‍‍ഡിവിഷൻ വരെ ഈ വിദ്യാലയം വികസിച്ചു.1023 കുട്ടികൾ വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. കലാകായികമാനണിക മേഖലകളിൽ വരെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സയൻസ് ക്വിസ്സിനും, സോഷ്യക്വിസ്സിനും, ഉന്നത സ്ഥാനം കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഈ സ്കൂൾ നിലനിൽക്കുന്നത് പെരിന്തൽമണ്ണ സബ്ജില്ലകക്കു കീഴിൽ ഏലംകുളം പ‍‍‍‍‍ഞ്ചാ യത്തിൽ എട്ടാം വാർഡിൽ ഏളാട് ഭാഗത്ത് ചോലേക്കാവ് പ്രദേശത്ത് സ്ഥിതിചെയ്യുന്നു.

സ്കൂൾ ഫോട്ടോ
സ്കൂൾ ഫോട്ടോ