ഗവ. എച്ച് എസ് എസ് പുതിയകാവ്/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രീപ്രൈമറിയിലെ കുരുന്നുകൾ ഈ വർഷം (ഫെബ്രുവരി 2022) ആദ്യമായി സ്കൂളിലേക്ക് .... 2022 ഫെബ്രുവരി 16 ബുധനാഴ്ചയായിരുന്നു കെ ജി സെക്ഷൻ കുട്ടികളുടെ പ്രവേശനോത്സവം. പ്രവേശനോത്സവ ബാനർ, ബലൂണുകൾ തോരണങ്ങൾ എന്നിവ കൊണ്ട് ക്ലാസ്സ് അലങ്കരിച്ചിരുന്നു.10 am ന് കുട്ടികളും രക്ഷിതാക്കളും എത്തിച്ചേർന്നിരുന്നു. പിടിഎ ഭാരവാഹികളും ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവരെല്ലാം ചേർന്ന് കുട്ടികളെ ശലഭ പെൻസിൽ കൊടുത്ത് സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സലീല ടീച്ചർ, സീനിയർ അസിസ്റ്റൻറ് ഇന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ബിജു സർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾക്ക് കളറിങ് ബുക്ക്, ക്രയോൺ, മാസ്ക് എന്നിവ സമ്മാനമായി നൽകി. മധുരപലഹാരം വിതരണം ചെയ്തു.

വാനനിരീക്ഷണ ക്ലാസ്സ്
ആറാം ക്ലാസ്സിലെ തിങ്കളും താരങ്ങളും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് റിട്ട: അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകനുമായ
ശ്രീ.സുകുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്ലാസ്സ് എല്ലാവർഷവും നടത്തി വരുന്നു.
രാവും പകലും, ഉദയവും അസ്തമയവും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, നക്ഷത്ര കൂട്ടങ്ങൾ എന്നിങ്ങനെ നമ്മെ വിസ്മയിപ്പിക്കുന്ന
ആകാശക്കാഴ്ചകൾ വാനനിരീക്ഷണത്തിലൂടെയും സ്റ്റെല്ലേറിയം (Stellarium) സോഫ്റ്റ് വെയർ ഉപയോഗിച്ചും കുട്ടികൾ
മനസ്സിലാക്കുന്നു. ജനുവരി മാസത്തിലെ തെളിഞ്ഞ ആ കാശമുള്ള രാത്രിയിലാണ് വാനനിരീക്ഷണം നടത്താറുള്ളത്.
ക്ലാസ്സുകളിലെ പത്ര വായന
ആനുകാലിക സംഭവങ്ങൾ അറിയുന്നതിനും കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും ക്ലാസ്സ് മുറികളിൽ എല്ലാ ദിവസവും പത്രപാരായണം നടത്തി വരുന്നു.തെറ്റുകൾ കൂടാതെ പദങ്ങളും വാക്യങ്ങളും എഴുതാനും ഒരു സംഭവത്തിൻ്റെ വസ്തുനിഷ്ഠമായ അവതരണത്തിനും പത്രവായന കുട്ടികളെ സഹായിക്കുന്നു. പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ പത്ര ക്വിസ്സ് നടത്തി വരുന്നു. പത്രവായനയുടെ ദൃശ്യങ്ങൾ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
https://drive.google.com/file/d/1kS8TPQ6YUr9uHVXWb8TTxlfmonmvrI4k/view?usp=drivesdk
https://drive.google.com/file/d/1kK79vFWaD_NdSkfsnuT1OQig2WNFSf_b/view?usp=drivesdk
കേരളത്തിലെ മെട്രോസിറ്റിയായ എറണാകുളത്തിന്റെ മുഖമുദ്രയായി മാറിയ മെട്രോയിലൂടെ ഒരു യാത്ര ചെയ്യാൻ കുട്ടികൾക്ക് അവസരം

കിഡ്സ് ഫെസ്റ്റ് -കളിമുറ്റം 2018- ഉദ്ഘാടനം പ്രമുഖ ബാലസാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുരത്തിന്റെ മഹനീയ സാന്നിധ്യത്തിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ററാൻഡിംഗ് കമ്മിററി ചെയർമാൻ ശ്രീമതി P S ഷൈല നിർവഹിച്ചു.ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ M P പോൾസൺ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ശ്രീ M S സജീവ്,PTA പ്രസിഡന്റ് ശ്രീ വർഗീസ് മാണിയറ,SMC ചെയർമാൻ ശ്രീ ശശി ചെറിയാൻ,ഹെഡ് മാസ്റ്റർ ശ്രീ മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.
കുട്ടികുരുന്നുകളുടെ സർഗവാസനകളെ തട്ടിയുണർത്തി ഭാവോന്മുഖമായ സമഗ്ര വികാസത്തെ ത്വരിതപ്പെടുത്തുവാൻ പുതിയകാവ് ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്രീപ്രൈമറി കുരുന്നുകൾക്കായ് സംഘടിപ്പിച്ച കുട്ടി സർഗോൽസവം KIDS FEST 2018
ഭക്ഷ്യമേള - വിവിധതരം ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും ആസ്വാദനവും
സദ്യവട്ടം ഒരുക്കൽ - ഒരു സദ്യവട്ടത്തിനാവശ്യമായ വിഭവങ്ങൾ ഓരോന്നും കുട്ടികൾ ഓരോരുത്തരായി കൊണ്ടുവന്ന് സദ്യ വിളമ്പുന്നു.(std 4)
അവിലു നനക്കൽ, ( Std 2)
സാലഡ് നിർമാണം-പച്ചക്കറികളിലെ ഗുണമേന്മ നഷ്ടമാകാതെ സ്വാദിഷ്ടവും പോഷക സമ്പൂർണവുമായ സാലഡ് നിർമാണം: ( Std 3)
വാഹന പ്രദർശനം, പുഷ്പ പ്രദർശനം ( Std 1)
പ്രകൃതിയെ അടുത്തറിയുന്നതിനായി ഇരിങ്ങോൾ ക്കാവ് സന്ദർശിച്ചു.
ജൈവ കൃഷിരീതി അറിയാൻ കൃഷിയിടത്തിലേക്ക് ഒരുയാത്ര
പാണൻകുഴയിലേക്ക്...
https://m.facebook.com/story.php?story_fbid=446281999096076&id=100011428393101
നെൽകൃഷി
2008 - 2009, 2009-10 അധ്യയന വർഷങ്ങളിൽ സ്കൂൾ മുറ്റത്ത് പുഞ്ചപ്പാടം ഒരുക്കി നെൽകൃഷി ചെയ്തു. കൃഷിയുടെ ഓരോ ഘട്ടവും കുട്ടികളെ മനസിലാക്കി കൊടുക്കുക, കൃഷിയോട് താല്പര്യം ജനിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ഉദ്ദേശ്യങ്ങൾ പാടം ഒരുക്കൽ ,വിത്ത് വിതക്കൽ, ഞാറ് നടൽ, കൊയത്ത്, മെതിക്കൽ മുതലായ ഘട്ടങ്ങളിലൂടെ കടന്നുപോയി. കുട്ടികൾക്ക് പുതിയ ഒരു കാർഷിക അനുഭൂതി സമ്മാനിച്ച പ്രവർത്തന മായിരുന്നു ഇത്.