എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
പരിസ്ഥിതി ദിനം
2025 JUNE 05 ന് SMT GOVT HSS ചേലക്കര - യിൽ പരിസ്ഥിതി ദിനം ആചരിച്ചു. Eco Club ന്റെ ആഭിമുഖ്യത്തിൽ Poster making competition നടത്തുവാനുള്ള അറിയിപ്പ് തലേ ദിവസം ക്ലാസുകളിൽ നൽകി. രാവിലെ സ്കൂൾ അസംബ്ലിയിൽ 7C യിലെ ജെറുഷ ഷിബു പരിസ്ഥിതിദിന പ്രസംഗം അവതരിപ്പിച്ചു. വിദ്യാർത്ഥികളെ കൊണ്ട് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിച്ചു. Poster making competition നിൽ 8A യിലെ ശിവനന്ദനെ വിജയിയായി തെരഞ്ഞെടുത്തു. HM ഫാത്തിമ സുഹറ ടീച്ചർ സ്കൂൾ അങ്കണത്തിൽ പ്രതീകാത്മകമായി മരം വച്ചു പിടിപ്പിച്ചു . വിദ്യാർഥികൾ പരിസ്ഥിതി ദിന പ്രതീകമായി മരത്തിനു ചുറ്റും ചങ്ങല തീർത്തു
