അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

942-43 സ്കൂൾ വർഷത്തിൽ രാജ്യസേവാനിരതനായ കെ ജി പരമേശ്വരൻ പിള്ള രക്ഷാധികാരിയും അമ്പിയിൽ ശ്രീ ആർ രാഘവനുണ്ണിത്താൻ പ്രധാന അധ്യാപകനും ആയിരുന്നു. സ്കൂളിൻറ പ്രധാനകെട്ടിടത്തിൻറ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് തിരുവിതാംകൂർ ദിവാനായിരുന്ന ബ്രഹ്മ ശ്രീ വി എസ് സുബ്രഹ്മണ്യ അയ്യരായിരുന്നു. 1947-48 ആയപ്പോഴേക്കും എല്ലാ സൗകര്യങ്ങളോടും കൂടി പി ഗോവിന്ദപ്പിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1979 ൽ ശ്രീമതി എ എം ഇന്ദിരാദേവി ഹെഡ്മിസ്ട്രസായി G O R TNO.3136/79 31-07-1979 നമ്പരായി പി ജി എം ഗേൾസ് ഹൈസ്കൂൾ ആരംഭിയ്കുകയും ചെയ്തു. പറക്കോട് പ്രദേശത്തിെേൻറ ചരിത്രത്തിൽ ഇടം പിടിച്ച ഈ വ്ദ്യാലയം 2010 നവംബർ 27 നു പൂജനീയ ശ്രീ മാതാ അമൃതാനന്ദമയി മഠം ഏറ്റെടുത്തു. ലോകപ്രശസ്തമായ മഠത്തിൻറെ കീഴിൽ ഈ വിദ്യാലയം പുരോഗതിയിലേക്ക് ചുവടു വെയ്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഗ്രാമീണത്തനിമയും നൻമയും നിലനിർത്തി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.

1992 ൽ സുവർണജൂബിലി ആഘോഷിച്ചു.നീണ്ട 68 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.