കെ വി ആർ എച്ച് എസ്, ഷൊറണൂർ/ആർട്സ് ക്ലബ്ബ്
കെ. വി. ആർ ഹൈസ്കൂൾ ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ധാരാളം പരിപാടികൾ ആസൂത്രണം ചെയ്യുക ഉണ്ടായി. ക്ലാസ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും മാസത്തിൽ ഒരിക്കൽ ഓരോ ക്ലാസിനും സാഹിത്യ സമാജം നടത്തുകയും ചെയ്തു. വിവിധ കലാ സംഘടനകൾ നടത്തുന്ന പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.കൂടാതെ ചിത്ര രചനയിൽ താൽപര്യം ഉള്ള കുട്ടികൾക്ക് മത്സരത്തിനു മുമ്പ് പ്രോത്സാഹനം എന്ന പോലെ സ്കൂൾ മാനേജരും കലാകാരനും ആയ ശ്രീ മോഹൻ ദാസ് സർ കുട്ടികൾക്ക് വേണ്ടി ഒരു ക്ലാസ് നടത്തുക ഉണ്ടായി. കൂടാതെ കവിത എങ്ങനെ എഴുതണം, ആശയങ്ങൾ എങ്ങനെ ഉൾകൊള്ളിക്കണം എന്നതിനെ കുറിച്ചും ഒരു ക്ലാസ് നടന്നു. സ്കൂൾ കലോത്സവ കലോത്സവ ങ്ങളിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.