ജി.എച്ച്.എസ്.വല്ലപ്പുഴ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം


ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
വല്ലപ്പുഴ ഗവഃ ഹൈസ്കൂളിൽ ലൈറ്റ്ലെ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 31/05 / 2025 ശനിയാഴ്ച നടത്തി .സ്കൂൾ HM നസീം സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാരായമംഗലം ഗവഃ ഹൈസ്കൂളിലെ സുജിനടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത് .2024 -27 ബാച്ചിലെ 28 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .സ്കൂളിലെ കൈറ്റ് മിസ്ട്രസ് സൗമിനി ടീച്ചറും ഒപ്പമുണ്ടായിരുന്നു .KDENLIVE എന്ന വീഡിയോ എഡിറ്റിങ് സോഫ്റ്റ്വെയർ നന്നായി പരിചയപ്പെടാൻ ക്യാമ്പ് ഉപകരിച്ചു.6 ഗ്രൂപ്പുകളിലായി കുട്ടികൾ വീഡിയോനിർമാണം നടത്തി ..എഡിറ്റ് ചെയ്ത് അവതരിപ്പിച്ചു .വീഡിയോ നിർമാണം വളരെ രസകരമായ പ്രവർത്തനമായിരുന്നു.തുടർപ്രവർത്തനമായി സ്കൂൾ പ്രവേശനോത്സവത്തിലെ ചടങ്ങുകൾ വീഡിയോ ചിത്രീകരിച്ചു എഡിറ്റ് ചെയ്യാനുള്ള പ്രവർത്തനം കുട്ടികൾ ഏറ്റെടുത്തു .
