ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് വാളാട് ബോർഡ് സ്കൂൾ എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമൻ നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24 പേരാണ് ആദ്യം ചേർന്നത്.ആദ്യത്തെ അധ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതൽ4വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. കെ.പി ഗംഗാധരൻ മാസ്റററെപ്പോലുളള നാട്ടുകാരുടെ ശ്രമഫലമായി 1974 ൽ വാളാട് ഗവ ഹൈസ്കൂൾ ഉദയം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്ററർ കെ ജെ പോളിന്റെ നേത്ൃത്വത്തിൽ , പ്രഥമ SSLC ബാച്ച് 38 ശതമാനം വിജയം നേടി.
1997 ൽ സ്കൂളിൽ നിന്നും വിരമിച്ച ശ്രീ .വർക്കിസാർ ആണ് ഏററവും കൂടുതൽ കാലം ഹെഡ്മാസ്ററർ ആയിരുന്നത്. 2000 ജൂലൈ 28ന് വാളാട് ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്കൂൾ ആയി മാറി. പുതുപ്പളളി കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത മൂന്നേക്കറും പി ടി എ വിലയ്ക്കു വാങ്ങിയ ഒരേക്കർ അറുപതു സെന്റും സ്ഥലമാണ് സ്ക്കൂളിന് ഉളളത്. വിദ്യാർഥി ബാഹുല്യം കാരണം 1982 മുതൽ സെഷണൽ സമ്പ്രദായം തുടങ്ങി. ഗവൺമെന്റ് ,എം പി , എം എൽ എ ,ജില്ലാപ്പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കുകയും 1994 ൽ സെഷണൽ രീതി നിർത്തലാക്കുകയും ചെയ്തു. അക്കൊല്ലം തന്നെ മികച്ച പി ട എ യ്ക്കുളള സംസ്ഥാന സർക്കാർ അവാർഡ് വാളാട് സ്ക്കൂൾ കരസ്ഥമാക്കുകയും ചെയ്തു .
കണ്ണൂർ ജില്ലയോടു ചേർന്നുകിടക്കുന്ന സ്ക്കുൾ ആയതിനാൽ പകുതിയോളം അധ്യാപകർ കണ്ണൂർജില്ലക്കാരാണ്. വെൺമണി, ആലാററിൽ ,ഇരുമനത്തൂർ, പേരിയ, മുളളൽ, അയനിക്കൽ, കാട്ടിമൂല ,വാളാട് പ്രദേശങ്ങളിലെ വിദ്യാർഥികൾ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്. വളരെ പരിമിതികൾ ഉണ്ടെങ്കിലും വാളാടിന്റെ യശഃസ്തംഭമായി , പാഠ്യ-പാഠ്യേതര രംഗങ്ങളിൽ വിളങ്ങിനിൽക്കുകയാണ് വാളാട് ഗവ, ഹയർസെക്കണ്ടറിസ്കുൂൾ.......