ഒരേയൊരു ലോകം ഒരൊറ്റ ജനത
ഒന്നിച്ചൊന്നായ് നേരിടാം
കൊറോണയെന്നൊരു മഹാമാരിയെ
നമുക്കൊന്നിച്ചായ് നേരിടാം
അകന്നിരിക്കാം പ്രതിരോധിക്കാം
കൈകൾ നന്നായ് കഴുകിടാം
സോപ്പുപയോഗിച്ച് കഴുകിടാം
വീട്ടിലിരിക്കാം എല്ലാവർക്കും
നല്ലതുമാത്രം ചെയ്തീടാം
അത്യാവശ്യത്തിന് പുറത്തിറങ്ങാം
കൊറോണയ്ക്ക് പിടികൊടുക്കാതെ
നല്ല ഭക്ഷണം കഴിച്ചിടാം
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം
കൊറോണയെന്നൊരു മഹാമാരിയെ
നമുക്കൊന്നിച്ചൊന്നായ് തോൽപ്പിക്കാം
നമുക്കൊന്നിച്ചൊന്നായ് തോൽപ്പിക്കാം