ഗവ. വി എച്ച് എസ് എസ് കൈതാരം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
നിലവിലെ കെട്ടിടങ്ങൾ
ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും
|
അക്കാദമികം
|
പഠനകളരി
|
വിദ്യാലയ ശക്തികേന്ദ്രങ്ങൾ
|
മാതാപിതാക്കൾക്കായി
|
വായനാക്കൂട്ടം
|
പ്രത്യേകക്ലാസ്റൂം പ്രവർത്തനങ്ങൾ
|
ഭിന്നശേഷി സൗഹൃദവിദ്യാലയം
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സി യിൽ നിന്നും അപ്പോയിന്റ് ചെയ്ത ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം വരുകയും, കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണാ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
- പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു.
- കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും ലഭ്യമാക്കി നൽകുന്നു.
- കോവിഡ് മഹാമാരിക്കാലത്ത് പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി വിക്ടേഴ്സ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി
- പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ ഐക്യുടെസ്റ്റ് നടത്തുന്നതിനും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
കൗൺസലിങ്ങ്
സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ കൗൺസലിങ്ങ് സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും വിവിധതരത്തിലുളള ബോധവൽക്കരണ ക്ലാസ്സുകളും നൽകിവരുന്നു. ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു.
സിവിൽ സർവ്വീസ് കോർണർ
സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായും പരിശീലിപ്പിക്കുന്നതിനായും സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്.
ഫൈറ്റ് സ്കൂൾ
ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ജീവിതദുരിതത്താലും രോഗാവസ്ഥയാലും വിദ്യാലയത്തിൽ എത്താൻ കഴിയാതെ പോയ ഹതഭാഗ്യരായവർക്കു വേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച താണ് ഈ പദ്ധതി. അക്ഷരലോകത്ത് എത്തിച്ചേരാൻ കഴിയാതെ പോയവരെ അക്ഷരലോകത്തെത്തിക്കാനും ജീവിത വഴിയൊരുക്കാനുമുള്ള ഈ പദ്ധതിയുടെ യൂണിറ്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. 1.15 ലക്ഷം രൂപയാണ് ലഭിച്ചിട്ടുള്ളത്. ബെഡ്ഷീറ്റ് നിർമ്മാണം, തുവാല തുന്നൽ, ടേബിൾ ഷീറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവയാണ് ആരംഭിക്കുന്നത്. ഉല്പന്നങ്ങൾ വിറ്റ് വരുമാന മാർഗ്ഗം കണ്ടെത്തലും ഇതിന്റെ ഭാഗമാണ്. ആവശ്യമായ യന്ത്രസാമഗ്രികൾ കെൽട്രോൺ എത്രയും വേഗം എത്തിക്കും. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിന് നേടിത്തന്നത് ശ്രീ. എം.ബി. സ്യമന്തഭദ്രനാണ്. ഐ.ഇ.ഡി. കുട്ടികളുടെ ചുമതല വഹിക്കുന്ന അശ്വതി ടീച്ചറിനാണ് ഫൈറ്റ് സ്കൂൾ ചുമതല.
ഉച്ചഭക്ഷണം
വളരെ മികച്ചതും കുറ്റമറ്റ രീതിയിലുമുള്ള ഉച്ചഭക്ഷണരീതിയാണ് നാം തുടർന്നുപോരുന്നത്. ഇക്കാര്യത്തിൽ ഏവരുടേയും പ്രശംസ നമുക്ക് ലഭിക്കുന്നുണ്ട്. വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിയും വിദ്യാലയത്തിൽ ഉണ്ടാകരുതെന്നാണ് നമ്മുടെ രീതി. ആയതിനാൽ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരാത്ത മറ്റ് കുട്ടികളും വി.എച്ച്.എസ്.സി. വിദ്യാർത്ഥികളും ഇവിടന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം സാമ്പാർ, ഒരു ദിവസം മുട്ടക്കറി, മറ്റു ദിവസങ്ങളിൽ കൂട്ടുകറിയും അച്ചാറും. ഈ രീതിയിലാണ് ഭക്ഷണ വിതരണം. ലീലയും ,ഓമനയും ഭക്ഷണം പാകം ചെയ്തു നൽകുന്നു. ചിലദിവസങ്ങളിൽ അമ്മമാരും പാചകത്തിൽ സഹായിച്ചുപോരുന്നു. ക്ലാസ്സ് പി.ടി.എ. തലത്തിൽ ഓരോ ദിവസവും അമ്മമാർ മാറി മാറി സഹായിക്കാൻ എത്താറുണ്ട്. ഉച്ചഭക്ഷണത്തിന്റെ വിവരം അതാതുദിവസം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുപോരുന്നു. വാർഡുമെമ്പർ സിന്ധു നാരായണൻ അടക്കമുള്ള ഉച്ചഭക്ഷണ കമ്മിറ്റിക്ക് കെ.ആർ. മണി, അനൂപ എന്നിവർ നേതൃത്വം നൽകുകയും കൃത്യമായി ശ്രദ്ധയും അവലോകനവും നടത്തിപ്പോരുകയും ചെയ്യുന്നു. ശ്രീ. വി.ഡി. സതീശൻ എം.എൽ.എ.യുടെ ഫണ്ട് ഉപയോഗപ്പെടുത്തി പാചകപ്പുര നവീകരിച്ചു. എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് ടൈൽസ് വിരിച്ചു.