ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/അതിജീവിക്കാം കോവിഡ് 19
അതിജീവിക്കാം കോവിഡ് 19
ലോകം മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാമാരിയായി മാറിയിരിക്കുന്നു കോവിഡ്19. അതുകൊണ്ടുതന്നെ അത് പടർന്നു പിടിക്കാതിരിക്കാൻ ഉള്ള ഉത്തരവാദിത്വം ഓരോരുത്തർക്കും ഉണ്ട് .നമുക്കോ നമ്മുടെ ചുറ്റുംപാടും ഉള്ളവർക്കോ രോഗം വരാതിരിക്കാനുള്ള മുൻകരുതലാണ് സ്വീകരിക്കേണ്ടത് . വീട്ടിലിരിക്കേണ്ടത് നമ്മുടെ കടമയാണ് .സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ നമ്മൾ അനുസരിക്കേണ്ടതാണ്. പുറത്തിറങ്ങുമ്പോൾ തൂവാലയോ മാസ്കോ ഉപയോഗിക്കുക .ഇടയ്ക്കിടെ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കൈ കഴുകുക .കൂട്ടം കൂടി നിൽക്കരുത് .അനാവശ്യമായി പുറത്തിറങ്ങരുത് .നമ്മുടെ സുരക്ഷയ്ക്കായി വീട്ടിലിരിക്കാം. സമൂഹനന്മയ്ക്കായി അകലം പാലിക്കാം. നമുക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും നിയമപാലകരെയും നമുക്ക് അനുസരിക്കാം. കാരണം അവർ നമ്മുടെ നന്മയ്ക്കാണ് പറയുന്നത് എന്ന് ചിന്തിക്കാം . എന്നാൽ മാത്രമേ നമുക്ക് കോവിഡ് 19 എന്ന മഹാമാരിയെ തോൽപ്പിക്കാൻ കഴിയൂ. പ്രളയത്തെയും നമ്മൾ കൈകോർത്ത് അതിജീവിച്ചതു പോലെ കൊറോണയേയും നേരിടാം. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടതെന്ന് നമുക്ക് സ്വയം പറയാം .എന്നാൽ മാത്രമേ കോവിഡ് 19നെ അതിജീവിക്കാൻ കഴിയുകയുള്ളൂ .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം