ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കല്ലമ്പലം - പള്ളിക്കൽ റോഡിൽ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു . ഒരു ഓലപ്പുരയിൽ മഹാരാജ ശ്രീമൂലം തിരുനാളിന്റെ തിരുവരുളിപ്പാടിനാൽ ഒരു പ്രൈമറി സ്കൂൾ ആയി സ്ഥാപിക്കപ്പെട്ടു. മലയാളം പ്രൈമറി സ്കൂൾ , മലയാളം മിഡിൽ സ്കൂൾ ആയി വളർന്നു. 1947 ൽ മലയാളം മിഡിൽ സ്കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറി. അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് നേടിയ നാട്ടുകാരനായ കുഞ്ഞികൃഷ്ണൻ പ്രഥമാധ്യാപകൻ ആയി വന്നു . അതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആയി ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ശ്രീ അമ്പേലി ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നിർമ്മിച്ച കെട്ടിടമാണ് ഇന്നത്തെ എട്ടാം ക്ലാസ്. 1951 ൽ ഇന്ന് ഡി പി ഐ ആയിരുന്നു ശ്രീ വെങ്കിടാചലം അയ്യങ്കാർ കെട്ടിടം ഉദ്ഘാടനം ചെയ്തു . കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയും കാരണം റോഡിന് തെക്കുഭാഗത്ത് കാണുന്ന ഹൈസ്കൂൾ വിഭാഗത്തിലേക്ക് പ്രൈമറി വിഭാഗം മാറ്റുകയും അവിടെ പ്രവർത്തിച്ചിരുന്ന എട്ടാം ക്ലാസ് ഇവിടേക്ക് മാറ്റുകയും ചെയ്തു. ഒന്നു മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. സ്കൂളിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.