ജി.ഡബ്ല്യൂ.എൽ.പി.സ്കൂൾ അയനിക്കാട്/ചരിത്രം
1920 ൽ ഹരിജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകിക്കൊണ്ട് അക്ഷരാഭ്യാസം നൽകാനുള്ള സർക്കാർ പദ്ധതി പ്രകാരം ശ്രീ തേവലപ്പുറത്തു രാമൻനായർ മുൻകൈയെടുത്തു ആരംഭിച്ചതാണ് ഈ വിദ്യാലയം. മഠത്തിൽ ചിറയുടെ പടിഞ്ഞാറേക്കരയിലുള്ള ചാത്തങ്ങാടി താഴെ ഒരു ഓല ഷെഡ്ഡിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തൻ്റെ സുഹൃത്തുക്കളുടെ യെല്ലാം സഹായ സഹകരണത്തോടെ ഏകദേശം അഞ്ചു കൊല്ലം കൊണ്ട് ഒരു ഹരിജന വിദ്യാലയം എന്ന പേര് നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. സാമ്പത്തിക പ്രയാസങ്ങൾ മൂലം ചാത്തങ്ങാടിത്താഴെ നിന്നും ഈ സ്ഥാപനം മാറ്റി 1935 ൽ ചെട്ടിച്ചിക്കണ്ടിത്താഴെ ഒരു ഒഴിഞ്ഞ സ്ഥലത്ത് കല്ലുകൊണ്ട് തറയും കട്ട കൊണ്ട് ചുമരും തൂണുകളുമായി ഒരു കെട്ടിടം പണിതു.ഏകദേശം 10 കിലോമീറ്റർ ചുറ്റളവിലുള്ള കിഴൂർ, പെരുമാൾപുറം, മണിയൂർ, കുറുന്തോടി, മന്തരത്തൂർ, പള്ളിക്കര, ഇരിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 165 ലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |