ജി.യു.പി.സ്കൂൾ അരിയല്ലൂർ/സൗകര്യങ്ങൾ
580 കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് കണ്ടറിഞ്ഞ സമൂഹം അവരുടെ മക്കൾക്ക് മികച്ച അധ്യയനം ലഭിക്കാനായി ഈ വിദ്യാലയം തിരഞ്ഞെടുക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിലെയും മത്സരപരീക്ഷകളിലെയും നൂതന പഠന രീതികളുടെയും ഫലമായി തുടർച്ചയായി വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ എണ്ണം 2021 22 അധ്യയന വർഷത്തിൽ 1220 എത്തി നിൽക്കുന്നു. മുഴുവൻ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുന്നതിനായി കാലാകാലങ്ങളിൽ ക്ലാസ് മുറികൾ, ഫർണിച്ചറുകൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഒരുക്കേണ്ടത് ആയി വന്നു. സുനാമി ഫണ്ട് ഉപയോഗിച്ച് കെട്ടിടം, എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്റ്റേജ്, തീരദേശ ഫണ്ടുപയോഗിച്ച് ഇരുനില കെട്ടിടം, ഡൈനിങ് ഹാൾ, അടുക്കള, ബി ആർ സി ഫണ്ട് ഉപയോഗിച്ച് യൂറിനൽ സൗകര്യങ്ങൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ പിടിഎ ഫണ്ട് ഉപയോഗിച്ച് നടപ്പാത, തുടങ്ങി വിവിധങ്ങളായ നിർമ്മാണപ്രവർത്തനങ്ങൾ ഞങ്ങൾ നടന്നിട്ടുണ്ട്. ഭൗതികസൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഇനിയും അനേകം കാതം മുന്നോട്ടുപോകേണ്ടതുണ്ട്. കാഴ്‍ചകളിലേക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |