ജി.എൽ.പി.എസ് പൂങ്ങോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2004 ആലുങ്ങൽ ബ്രദേഴ്സ് സ്റ്റേജ് കം ക്ലാസ്റൂം നിർമ്മിച്ചു നൽകി.സ്കൂളിൽ വൈദ്യുതി ഫോൺ കണക്ഷനുകൾ ലഭ്യമായി തുടർന്ന് കിണറിൽ മോട്ടർ വച്ച് കുടിവെള്ള സൗകര്യം ഏർപ്പെടുത്തി.

2010 -11 SSAപദ്ധതിപ്രകാരം ലഭിച്ച 2 ക്ലാസ് മുറികളുടെ പൂർത്തീകരണം പഞ്ചായത്ത് ഫണ്ട് കൂടി ഉപയോഗിച്ച് പൂർത്തീകരിച്ചു. എല്ലാ കെട്ടിടങ്ങൾക്കും റാമ്പും റെയിൽ സൗകര്യമേർപ്പെടുത്തി എല്ലാ മുറികളും വൈദ്യുതി കണക്ഷൻ നടത്തി ഫാൻ ഫിറ്റ് ചെയ്തു.

2013 ൽ പ്രീ പ്രൈമറി ആരംഭിച്ചു ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി താൽക്കാലികമായി ഷെട്ട് നിർമ്മിച്ച ഒരു ക്ലാസ് മുറിയുടെ സൗകര്യമൊരുക്കി. കുട്ടികൾക്ക് ഉപയോഗിക്കാൻ ആവശ്യമായ കക്കൂസുകൾ നിർമ്മിച്ചു കുടിവെള്ള സൗകര്യമൊരുക്കി. കുഴൽക്കിണർ നിർമ്മിച്ചു ജലക്ഷാമം പരിഹരിച്ചു 2017- 18 വർഷം എംഎൽഎ വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ക്ലാസ് മുറികൾ നിർമ്മിക്കാൻ ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് നിലവിൽ 3 ക്ലാസ് മുറികളുള്ള കെട്ടിടത്തിന് മുകളിൽ ഷെഡ് നിർമ്മിച്ചു.