പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ/സൗകര്യങ്ങൾ
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽകെജി, യുകെജി അടങ്ങുന്ന പ്രീസ്കൂളും ഒന്നാം തരം മുതൽ അഞ്ചാം തരം വരെയുള്ള എൽ പി വിഭാഗവും അടങ്ങുന്നതാണ് സ്കൂളിലെ പഠന വിഭാഗം. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളിൽ നാല് ക്ലാസ് റൂമുകളിൽ മൗണ്ട് ചെയ്ത പ്രോജെക്ടറും ഒരു ക്ലാസ്സിൽ മൗണ്ട് ചെയ്യാത്ത പ്രോജെക്ടറും ഉണ്ട്. പ്രീസ്‌കൂൾ വിഭാഗത്തിലെ രണ്ട ക്ലാസ് റൂമുകളിലും സ്മാർട്ട് ടിവി സൗകര്യം ഉണ്ട്. മുഴുവൻ ക്ലാസ് റൂമുകളിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താനുള്ള നെറ്റ്‍വർക്കിംഗ് പ്രവർത്തനം നടന്നുവരുന്നു. മുഴുവൻ ക്ലാസ്സുകളിലും പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചുചേർത്തിട്ടുണ്ട്. ശുദ്ധജല ലഭ്യതയ്ക്കായി ഫിൽറ്റർ സ്ഥാപിച്ചിട്ടുണ്ട്.