സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരം മംഗലാപുരം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ്. സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല മംഗലാപുരം- തിരുവന്തപുരം റയിൽവേ ലൈനും ഈ വിദ്യാലയത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.അഴിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയുടെയും രക്തസാക്ഷി സ്മരണകൾ ഉണർത്തുന്ന ഒഞ്ചിയത്തിന്റെയും കർഷക പ്രസ്ഥാനം വേരോടിയ ഏറാമലയുടെയും അതിർത്തി പഞ്ചായത്താണ്.

പഴയ കുറുമ്പനാട് താലൂക്കിൽ അഴിയൂർ അംശം കോട്ടമല ദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം എഴുതി ചേർക്കാനുണ്ട്. കഴിഞ്ഞ കുറെ ദശകങ്ങളിലായി ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായി തീരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അക്ഷരം അന്യമായ ഒരു ജനതയുടെ സാഫല്യമായി ഈ വിദ്യാലയം തികച്ചും എളിമയോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. വളരെ വർഷങ്ങൾക് മുമ്പ് തന്നെ കോട്ടമല കക്കടവ്,കോറോത്ത് റോ‍ഡ്, ചാരങ്കയിൽ ,മൂന്നാം ഗേറ്റ്,ചുങ്കം,കപുവയൽ എന്നീ പ്രദേശങ്ങളിലെ കുട്ടികളെല്ലാം അധ്യായനത്തിനായി ഈ വിദ്യാലയത്തിലാണ് എത്തി ചേർന്നിരുന്നത്. 1930കളിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കമെന്ന് രേഖകളിൽ ഉണ്ടെങ്കിലുംഅതിന്റെ മുൻപേ ഉണ്ടായിരുന്നുവെന്ന് ചില പഴമക്കാർ പറയപ്പെടുന്നുണ്ട് കൃത്യമായ രേഖകൾ അത് തെളിയിക്കുന്നതായി ഇല്ല എന്നതാണ് സത്യം.

ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു. 1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു. ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ. 'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്. ഈ സ്കൂളി രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന്‌ മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു.

ഇന്ന് സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് സാഹചര്യങ്ങളിൽ കാതലായ മാറ്റം വന്നിട്ടുണ്ട്. പി.ടി.എ, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും. ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്. പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല. ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്. അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്. ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്. സ്കൂളിൽ ഇപ്പോൾ 20 അധ്യാപകരും ഒരു അനധ്യാപകനുമാണ് പ്രവർത്തിച്ച് വരുന്നത്. കൂടാതെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്. അതിൽ 4 പേർ ഈ വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു. സ്കൂളിൽ 436 കുട്ടികളും പ്രീ പ്രൈമറിയിൽ 84 കുട്ടികളും പഠിക്കുന്നുണ്ട്.ഏതോരുവിദ്യാലയത്തിനേയും പോലേതന്നെ തന്നെനല്ല നിലവാരം പുലർത്തുന്ന രീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ട് അതിന് വളരെ സജീവമായി പ്രവർത്തിക്കുന്ന അധ്യാപകർ ബദ്ധശ്രദ്ധരായി പ്രവർത്തിച്ചു പ്രവർത്തിച്ചു പോരുന്നുണ്ട്.സമൂഹത്തിൽ മൂല്യബോധമുള്ളപൗരൻ മാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി വിദ്യാലയം വളർച്ചയുടെ പാത പിന്തുടർന്ന് പ്രവർത്തിച്ച് വരുന്നു അഴിയൂർ ചുങ്കം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേർന്ന് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങൾ ആണ് സ്കൂളിന്റെ മുതൽക്കൂട്ട് എന്ന് തന്നെ പറയാം. ഇപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്. എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. പ്രിയ ആണ്. ഹെഡ് മാസ്റ്റർ ശ്രീ. കെ.മനോജ് ആണ്