ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ല യിലെ ചേർത്തല ഉപജില്ലയിലെ മരുത്തോർവട്ടം എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽപിഎസ് മരുത്തോർവട്ടം എന്ന നാമധേയത്തിലുള്ള ഞങ്ങളുടെ വിദ്യാലയം.
ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം | |
---|---|
വിലാസം | |
മരുത്തോർവട്ടം മരുത്തോർവട്ടം , മരുത്തോർവട്ടം പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | 34210cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34210 (സമേതം) |
യുഡൈസ് കോഡ് | 32110401103 |
വിക്കിഡാറ്റ | Q87477620 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാമോൾ . ഡി |
പി.ടി.എ. പ്രസിഡണ്ട് | ശ്യാംകുമാർ . ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | അനില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
സ്കൂൾ ചരിത്രം
പ്രശസ്തമായ മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. 1916 ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്ഥാപിതമായ മരുത്തോർവട്ടം ഗവൺമെൻറ് എൽ പി സ്കൂൾ, തണ്ണീർമുക്കം പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ്. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം, മരുത്തോർവട്ടം പ്രദേശത്തെ പറവയ്ക്കൽ വീട്ടിൽ ഗോവിന്ദൻ ഗോവിന്ദനും പള്ളിത്തറമഠത്തിൽ നാരായണൻ പരമേശ്വരനും തത്രാക്കൽ വീട്ടിൽ രാമൻ നാരായണനും കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നും എത്തുന്നവരാണ്. ഗാമീണാന്തരീക്ഷത്തിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ തൊഴിൽചെയ്ത് കുടുംബം പുലർത്തുന്ന സാധാരണക്കാക്കാരായ രക്ഷിതാക്കളാണ് സ്‌കൂളിലെ പി. ടി. എ അംഗങ്ങൾ. ഭൗതീകാന്തരീക്ഷങ്ങൾ മെച്ചപ്പെട്ടതാണെങ്കിലും ജനസംഖ്യയിലുള്ള കുറവും അൺ എയ്ഡഡ് വിദ്യാലയങ്ങളോടുള്ള അമിത ആഭിമുഖ്യവും നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട് എന്നത് കാണാതെ വയ്യ.
നിലവിൽ ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസ്സുളിൽ പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അദ്ധ്യാപകരാണ് അധ്യയനത്തിന് നേതൃത്വം നൽകുന്നത്. ഇവർതന്നെ മുൻകൈയെടുത്ത് പ്രീ-പ്രൈമറി തലത്തിൽ രണ്ട് അധ്യാപകരെ നിലനിർത്തി അതിലൂടെ ഒന്നാം ക്ലാസ് അഡ്മിഷൻ വർധിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. പ്രീ-പ്രൈമറി ഡിവിഷനുകൾ സർക്കാർ അംഗീകൃതമാക്കുന്നതിന് അധികാരികളുടെ സത്വരശ്രദ്ധ ക്ഷണിക്കുവാൻ തദ്ദേശ ഭരണ ഭരണ സ്ഥാപനങ്ങൾ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.
അധ്യാപകരെ കൂടാതെ PTCM/COOK എന്നിവരും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാണ്. പഠനപ്രവർത്തനങ്ങൾക്ക് സഹായകരമായ രീതിയിലുള്ള ക്ലാസ് റൂം, ലൈബ്രറി, പരീക്ഷണ - പഠന സാമഗ്രികൾ, പ്രൊജക്ടർ, ഇന്റർനെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടർ എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്ത്, M.P, S.S.A തുടങ്ങിയവരുടെ സാമ്പത്തിക സഹായത്തോടെ വിദ്യാലയത്തിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുവാൻ സാധിച്ചിട്ടുണ്ട്. S.S.A പദ്ധതിയിൽപ്പെടുത്തി ക്ലാസ്‌റൂം ലൈബ്രറിയും പുസ്തകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാവശ്യമായ അലമാരമായും ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായങ്ങൾ ഭൗതീക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സഹായകരമായിട്ടുണ്ട്. അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ റിസോർസ് ഗ്രൂപ്പ് (SRG) രൂപീകരിച്ച് രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരുകയും അക്കാദമിക പ്രവർത്തങ്ങളുടെ ഗുണനിലവാരം ഉയർത്തുവാനുള്ള ക്രിയാത്മക ചർച്ചകൾക്ക് ഈ യോഗങ്ങൾ വേദിയാകാറുണ്ട്. അക്കാദമിക പ്രവർത്തങ്ങളുടെ കൃത്യമായ വിലയിരുത്തൽ നടത്തി പോരായ്മകൾ പരിഹരിക്കുവാൻ ആത്മാർത്ഥ ശ്രമങ്ങൾ നടത്തുന്നുണ്ട്. വിദ്യാലയത്തിന്റെ മെച്ചപ്പെട്ട പ്രവർത്തങ്ങൾക്കായി S.M.C, M.P.T.A, S.S.G എന്നിവയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ, പരിസ്ഥിതി ക്ലബ്,വായന ക്ലബ്,
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സ്‌കൂൾ മികവ് --- കാഴ്‌ച്ചപ്പാട്
അക്കാദമിക മികവിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കൂടുതൽ നടത്തുന്നത്. ഹൈടെക് എന്ന ആശയം മുൻനിർത്തി പ്രൊജെക്ടറുകളുടെ സഹായത്താൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. എഴുത്തിനും വായനയ്ക്കും പ്രത്യേക പരിഗണന നൽകിക്കൊണ്ട് വായനാ കാർഡുകളുടെ പ്രദർശനവും ഉപയോഗവും പ്രീ പ്രൈമറി ക്ലാസുകൾ മുതൽ നടത്തിപ്പോരുന്നു. ഇംഗ്ലീഷിന് പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തങ്ങളും നൽകിവരുന്നു. കുട്ടികളുടെ സർഗ്ഗപരവും കായിക പരവുമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും കലശാസ്ത്ര പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് സമ്മാനം നേടാനും കഴിഞ്ഞിട്ടുണ്ട്.
പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും കൃഷിയുടെ പ്രാധാന്യം മനസിലാക്കുന്നതിനുമുള്ള പ്രവർത്തങ്ങൾ സ്‌കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ശുചിത്വ ബോധം ഉളവാക്കുന്നതിന് ക്ലാസ് മുറികളും സ്‌കൂളും പരിസരവും ടോയ്‌ലെറ്റുകളും പരമാവധി വൃത്തിയായി സൂക്ഷിക്കുവാനുള്ള നിർദേശങ്ങൾ നൽകുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
സ്‌കൂൾ അന്തരീക്ഷം ആകർഷകവും മികച്ചതുമാക്കുവാൻ താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്:
Ø 12 മുറികളുള്ള ആധുനിക സൗകര്യങ്ങൾ ഉൾക്കൊളുന്ന ഇരുനില കെട്ടിടം നിർമ്മിക്കണം.
Ø അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ്മുറികളൊരുക്കി പഠനവും അനുബന്ധ പ്രവർത്തനങ്ങളും ഉന്നത നിലവാരത്തി
ലെത്തിക്കണം.
Ø പഠനം പൂർണ്ണമായും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാക്കുകവഴി സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം.
Ø അന്തർദേശീയ നിലവാരമുള്ള ഡിജിറ്റൽ ലൈബ്രറി ഒരുക്കുക.
Ø ശാസ്ത്രഗണിത- സാമൂഹിക ശാസ്ത്ര പഠനത്തിനായി വെർച്യുൽ ലൈബ്രറി ഒരുക്കുക.
Ø ലോകോത്തര കലാരൂപങ്ങളെ കുറിച്ചുള്ള ദൃശ്യാവിഷ്‌കാരനുഭവം നൽകുന്നതിനായി സ്‌കൂൾ തിയേറ്റർ സ്ഥാപിക്കുക.
Ø വീഡിയോ കോൺഫെറൻസിങ്സംവിധാനമുള്ള സെമിനാർ ഹാൾ ഒരുക്കുക.
Ø സംയോജിത വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറി.
Ø തൊഴിലിന്റെ മഹത്വം ചെറുപ്രായത്തിലേ മനസിലാക്കുന്നതിനായി വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനായി ഒരു വർക്‌ഷോപ് (ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ നയം) ഒരുക്കുക.
Ø പരിസ്ഥിതി സൗഹൃദ രീതിയിലുള്ള ആധുനിക അടുക്കളയും കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതിനുള്ള ഭക്ഷണശാല ഒരുക്കുക.
Ø ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ ഒരുക്കുക.
Ø ഏതുകാലാവസ്ഥയിലും സ്‌കൂൾ അസംബ്ലി മുടക്കം കൂടാതെ നടത്തുന്നതിനായി തുറന്ന അസംബ്ലി ഹാൾ നിർമ്മിക്കുക.
Ø പ്രീ-പ്രൈമറി നിലവാരത്തിലുള്ള കുട്ടികളെ സ്‌കൂളിലേക് ആകർഷിക്കുന്നതിനായി നവീന മാതൃകയിലുള്ള കിഡ്സ്പാർക്ക് ഒരുക്കുക.
Ø സ്‌കൂൾ കെട്ടിടത്തിന്റെ ഭിത്തികളിൽ പഠനതാൽപര്യം ഉണർത്തുന്ന ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി BALA (Building As A Learning Aid) മാതൃക ഒരുക്കുക.
Ø സ്‌കൂൾ അന്തരീക്ഷം ആകര്ഷകമാക്കുന്നതിനായി ജൈവ വൈവിധ്യ പാർക്ക് ശലഭോദ്യാനം എന്നിവ ഒരുക്കണം.
Ø സ്‌കൂൾ കെട്ടിടത്തിനുമുകളിൽ ജൈവകൃഷി സംവിധാനം ഒരുക്കി ഭക്ഷണത്തിനാവശ്യമായ വിഷരഹിത ജൈവപച്ചക്കറികൾ കുട്ടികളുടെ നേതൃത്വത്തിൽ ഉത്പാദിപ്പിക്കണം.
Ø വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുനിന്നതിനായി സ്‌കൂൾ വാഹന സൗകര്യം ഒരുക്കുക.
Ø മികച്ച നിലവാരത്തിലുള്ള വിദ്യാലയാന്തരീക്ഷം, ഉന്നതനിലവാരത്തിലുള്ള ചിന്തകളിലേയ്ക്കും പ്രവർത്തനങ്ങളിലേയ്ക്കും കുട്ടികളെ നയിക്കുകയും അതുവഴി വിശ്വപൗരൻ എന്ന സങ്കൽപ്പം യാഥാർഥ്യമാകുവാൻ സഹായിക്കുകയും ചെയ്യുന്നു.
Ø സ്വന്തം വിദ്യാലയം ഉന്നത നിലവാരത്തിലുള്ളതാണ് എന്ന ബോധം കുട്ടികളുടെ അഭിമാനവും അന്തസും ഉയർത്തുന്നതിനോടൊപ്പം സമൂഹത്തിന്റെ പൊതുബോധം വിദ്യാലയത്തിന് അനുകൂലമാകുന്നു.
Ø തൊഴിലിൽ നൈപുണ്യം കൈവരിക്കൽ വിദ്യാഭ്യാസത്തിൻറെ ഭാഗം തന്നെയാണ് എന്ന ബോധം ഉണ്ടാക്കുക വഴി
Ø വിവിധ തൊഴിലുകളുടെ മഹത്വം മനസിലാക്കാൻ കഴിയുന്നു.
Ø 'ജൈവ കൃഷി, എന്റെ നിലനിൽപ്പിന്' എന്ന ബോധം ഉണർത്തുവാൻ കുട്ടിയെ പ്രാപ്‌തനാക്കുന്നു.
Ø ലോകത്തിന്റെ ഏതു കോണിലുള്ളവരുമായും സ്‌കൂളിലിരുന്നുകൊണ്ടുതന്നെ സംവദിക്കുന്നതിന് കുട്ടിക്ക് അവസരം ഒരുക്കുന്നു.
Ø BALA വർക്കിലൂടെ 'എന്റെ ചുറ്റുമുള്ളതെല്ലാം എന്റെ പഠനത്തിന് വേണ്ടിയുള്ളതാണ്' എന്ന ബോധം കുട്ടിയിൽ ഉറപ്പിക്കുന്നു.
Ø കുടിക്കുന്നതിനും പാചകത്തിനുമായി ജലം ശുദ്ധീകരിക്കുന്നതിന് RO PALNT സ്ഥാപിക്കുക.
Ø ജൈവ - അജൈവ മാലിന്യങ്ങളെ വേർതിരിച്ച് സംസ്കരിക്കുന്നതിനാവശ്യമായ ഏറോബിക് കമ്പോസ്റ്റ് യുണിറ്റ് സ്ഥാപിക്കുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മരുത്തോർവട്ടം കണ്ണൻ-ഓട്ടൻ തുള്ളൽ
വഴികാട്ടി
ചേർത്തലയിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന ദേശീയപാത 66 ൽ കെവിഎം ആശുപത്രിയ്ക്ക് സമീപത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മരുത്തോർവട്ടം ക്ഷേത്രവും കഴിയുമ്പോൾ ശ്രീകണ്ഠമംഗലം ബാങ്കിന്റെ ശാഖയുടെ മുന്നിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞ് 150 മീറ്റർ സഞ്ചരിക്കുമ്പോൾ മരുത്തോർവട്ടം ഗവൺമെന്റ് എൽ പി സ്കൂളിൽ എത്തിച്ചേരും.
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34210
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ