ഗവ.എൽ.പി.എസ്.മേനംകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. എൽ പി സ്കൂൾ മേനംകുളം സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത് എന്ന് അറിയപ്പെട്ടിരുന്ന തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്‍ണ വിലാസം എൽ പി സ്‍കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശ്രീ. രാമകൃഷ്‍ണ പിള്ള തന്നെയായിരുന്നു സ്‍കൂളിലെ ആദ്യ ടീച്ച‍ർമാരിലൊരാൾ. പിന്നീട് 1947ൽ ശ്രീ. പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക് (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ശ്രീ. ബാലകൃഷ്ണൻ ആയിരുന്നു.

പ്രൊഫ. ഗോവിന്ദപിള്ള, ഡോ. കെ എം ലാലി, പ്രൊഫ. ലിസ്സി, ശ്രീമതി. ലതി, ഡോ. ഫ്രാങ്ക‍്‍ലിൻ ഡിക്രൂസ്, ഡീസാൻ ഡിക്രൂസ്, ശ്രീ. കൃഷ്ണൻകുട്ടി നായർ എന്നിവർ സ്കൂളിലെ ആദ്യ വിദ്യാർത്ഥികളായിരുന്നു.

നിലവിൽ ഹെഡ്‍മാസ്റ്റർ, ശ്രീ. കെ കെ ഉണ്ണികൃഷ്ണൻ നായർ അടക്കം 10 അധ്യാപകരുണ്ട്. ശ്രീ. കെ കെ ഉണ്ണികൃഷ്ണൻ നായ‍ർ, ശ്രീമതി. കല പി നായർ, ശ്രീ. റോജൻ ജി, ശ്രീ. ശിഹാബുദ്ദീൻ എം എ, ശ്രീമതി. അസി എം എ, ശ്രീമതി. സുനിതാമ്പിളി ഒ എസ്, ശ്രീമതി. അനിത ബി ടി, ശ്രീമതി. ഷാജില, ശ്രീമതി. വിനിത , ശ്രീമതി. ഇന്ദു എന്നിവരാണ് മറ്റ് അധ്യാപകർ.

കഠിനംകുളം പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെന്റ് എൽ പി സ്കൂൾ ആണ് ഗവ. എൽ പി സ്‍കൂൾ മേനംകുളം. നിലവിൽ 192 വിദ്യാ‍ർത്ഥികൾ കെ ജി മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്നു.

സ്‍കൂൾ വിലാസം:

ഗവ. എൽ പി സ്‍കൂൾ മേനംകുളം

കഴക്കൂട്ടം പോസ്റ്റ് - 695582

തിരുവനന്തപുരം

ഫോൺ: 9656922081, 9074797965