സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ഉള്ളടക്കം

  1. കെട്ടിട സൗകര്യങ്ങൾ
  2. സ്കൂൾ ലൈബ്രറി
  3. സ്കൂൾ ലാബ്
  4. കളിസ്ഥലം
  5. ഹൈടെക് സൗകര്യങ്ങൾ
  6. അടൽ ടിങ്കറിംഗ് ലാബ്‌
  7. ജൈവവൈവിദ്ധ്യ പാർക്ക്
  8. മറ്റ് സൗകര്യങ്ങൾ

കെട്ടിട സൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 7കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 49 ക്ലാസ് മുറികൾ ഉണ്ട്. സ്കൂൾ ലൈബ്രറി, ഇന്റഗ്രേറ്റഡ് സയൻസ് ലാബ്,ഐ.റ്റി ലാബ് എന്നിവയ്ക്കൊക്കെ സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിലായി ഒരുക്കിയിരിക്കുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയം സാമൂഹ്യ കൂട്ടായ്മയ്ക്ക് വേണ്ടി ഒരുക്കിയതാണ്. ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും, റെയിലും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികൾക്കായി 24 ടോയ്ലറ്റുകളാണ് ഉള്ളത്. ഇതിൽ 12 എണ്ണം പെൺകുട്ടികൾക്കും 12 എണ്ണം ആൺകുട്ടികൾക്കുമായി പ്രത്യേകം നിർമ്മിച്ചിരിക്കുന്നു.. ഈ ടോയ്ലറ്റുകളെല്ലാം തന്നെ വെള്ളം ലഭിക്കുന്ന സൗകര്യത്തോടുകൂടിയതാണ്. 48 ടാപ്പുകളോടു കൂടിയ കുടിവെള്ള സ്രോതസ്സാണ് നിലവിലുള്ളത്. തികച്ചും സുരക്ഷിതമായിതന്നെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് റൂമുകളെല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ട്.

സ്കൂൾ ലൈബ്രറി

സുസജ്ജമായ ഒരു സ്കൂൾ ലൈബ്രറിയും സെന്റ് റാഫേൽസ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലെയും കുട്ടികളെ വായനയിൽ താല്പര്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ് ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. വായനയിൽ താല്പര്യമുള്ള വിദ്യാർഥികളിൽനിന്ന് ബെസ്റ്റ് റീഡറെ തെരഞ്ഞെടുത്ത് വർഷാവസാനം സമ്മാനങ്ങളും നൽകാറുണ്ട്.വിദ്യാർഥികളിൽ വായനാ താല്പര്യമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി റീഡിംഗ് ക്ലബ്ബും പ്രവർത്തിക്കുന്നു.

സ്കൂൾ ലാബ്

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ പരീക്ഷണങ്ങൾ ചെയ്ത് മനസിലാക്കുവാൻ കുട്ടികൾക്ക് ഒരു ഇന്റഗ്രേറ്റഡ് സയൻസ് ലാബ്.

കളിസ്ഥലം

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് വിവിധ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ഷട്ടിൽ ബാഡ്മിന്റൺ കോർട്ടും ,വോളിബോൾ കോർട്ടും, ഫുട്ബോൾ കോർട്ടും നിർമ്മിച്ചട്ടുണ്ട്. അയൽപ്പക്ക വിദ്യാലയങ്ങളിലെ കുട്ടികൾ ഇവിടെ സ്ഥിരമായി കളിക്കാൻ എത്താറുണ്ട്. പൂർണ്ണമായി പണികഴിക്കപ്പെട്ട ചുറ്റുമതിലാണ് സ്കൂളിനുള്ളത്.

ഹൈടെക് സൗകര്യങ്ങൾ

അരൂർ മണ്ഡലത്തിലെ സ്കൂളുകൾ ഹൈടെക്ക് ആവുന്നതിന്റ ഭാഗമായി സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന പതിനെട്ട്‌ ക്ലാസ് റൂമുകളിൽ ഡിജിറ്റൽ ക്ലാസ് റൂം സംവിധാനങ്ങൾ ഏർപ്പെടുത്തി . നവീകരിച്ച ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വ എ എം ആരിഫ്‌ എം പി നിർവഹിച്ചു . 17 ക്ലാസ്മുറികൾ ഹൈടെക് ആക്കുകവഴി, ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.

അടൽ ടിങ്കറിംഗ് ലാബ്‌

എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെയും എഴുപുന്ന സെന്റ് റാഫേൽസ് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റ് ന്റെയും ശ്രമഫലമായി 2018 ഫെബ്രുവരിയിൽ അടൽ ടിങ്കറിങ് ലാബ് സ്കൂളിൽ പ്രവർത്തനം തുടങ്ങി. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ നൂതന സംരംഭമായ ATL പ്രവർത്തിക്കുന്നത്. നീതി ആയോഗിന്റെ കീഴിൽ ആരംഭിച്ച പദ്ധതി സ്കൂളിനെ സംബന്ധിച്ച് ഒരു മുതൽക്കൂട്ടാണ്.

ഇന്ത്യയിലെ മിടുക്കരായ ശാസ്ത്രസാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തുടക്കമിട്ട നൂതന പദ്ധതിയാണ് ATL.

 
ATL കുട്ടി ശാസ്ത്രജ്ഞന്മാർ
 
Tinkerfest
 
MINIROBOT
 
Agritech Class


ജൈവവൈവിദ്ധ്യ പാർക്ക്

 
ഇല ചെടികൾ
 
പൂന്തോട്ടം


മറ്റ് സൗകര്യങ്ങൾ

സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ചിട്ടയോടും കൃത്യതയോടും കൂടി നടന്നു വരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി LPG സംവിധാനത്തോടുകൂടിയ പ്രത്യേകമായ പാചകപ്പുര ഇവിടെ നിർമ്മിചച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായ പാചകത്തൊഴിലാളിയെ നിയമിച്ചിട്ടുണ്ട്.