ഉള്ളടക്കത്തിലേക്ക് പോവുക

എം.എം.എച്ച്.എസ് നരിയംപാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കലോത്സവം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2008 മുതൽ പങ്കെടുക്കുന്നു. 2009 മുതൽ സ്ഥിരമായി കലോത്സവത്തിന്റെ ഭാഗമായുള്ള സംസ്കൃതത്തിൽ പങ്കെടുത്ത് വരുന്നു. നിരവധിതവണ സംസ്ഥാനതലത്തിൽ സംസ്കൃതത്തിൽ ഓവറോൾ കിരീടം നേടാൻ കഴിഞ്ഞു. 2024 25 അധ്യയന വർഷത്തിൽ റണ്ണേഴ്സ് അപ്പ് കിരീടം നേടി.

ലിറ്റിൽ കൈറ്റ്സ്"

ലിറ്റിൽ കൈറ്റ്സ്" എന്നത് KITE (Kerala)ന്റെ ഒരു ഐടി ക്ലബ്ബാണ്, ഇത് 1.85 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് 2000-ത്തിലധികം സ്കൂളുകളിൽ പരിശീലനം നൽകുന്നു. ഈ ക്ലബ്ബിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, കൃത്രിമ ബുദ്ധി, ഇ-കൊമേഴ്‌സ്, ഇ-ഗവർണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. ലിറ്റിൽ കയറ്റിന്റെ പ്രവർത്തനം ഞങ്ങളുടെ സ്കൂളിൽ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. ക്ലബ്ബ് പ്രവർത്തനത്തിന്റെ വിജയം എന്നോണം സബ്ജില്ല, ജില്ലാ ക്യാമ്പുകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുന്നു. തുടർന്ന് എസ്എസ്എൽസി പരീക്ഷക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് ഗ്രേസ് മാർക്കും ബോണസ് പോയിന്റും നേടി ഉന്നത വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്തുന്നു.