എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
 . സ്മാർട്ട് ക്ലാസ്സ്‌റൂം -
. കമ്പ്യൂട്ടർ ലാബ് - 
. ലൈബ്രറി  -

  • മികച്ച വിദ്യാലയാന്തരീക്ഷം ->

എ.എം.എൽ.പി സ്കൂളിന്റെ പ്രത്യേകത ഇവിടെയുള്ള ചുറ്റുപാടാണ്. സ്കൂളിന്റെ മുൻവശത്തുള്ള പൂന്തോട്ടവും ,

വരാന്തയിലെ അക്വാറിയം ,കുട്ടികൾ വളർത്തുന്ന മൃഗങ്ങളും ഇവരുടെ ഇഷ്ടഇടങ്ങളാണ്.

ഈയൊരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ വെളിച്ചം.

  • ക്ലാസ് മുറികൾ ->

മാനേജ്മെന്റ് സമർപ്പിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഇരുനില കെട്ടിടം വന്നതിലൂടെ 12 ക്ലാസ് മുറികൾ

നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 10 മുറികളിലായി പ്രവർത്തിക്കുന്നു.

എല്ലാ സൗകര്യങ്ങോളോടും കൂടിയതാണ് ക്ലാസ്സ്മുറികൾ. എല്ലാക്ലാസ്സിലും ഫാൻ , ലൈറ്റ് , മൂന്ന് ക്ലാസ്സുകളിൽ ടി .വി ഉണ്ട്.

പ്രീ പ്രൈമറി ക്ലാസ്സുകളിൽ നിലം , ചുവർഎല്ലാം വർണ്ണശബളമാണ്. ഇവിടെ കുട്ടികൾക്കിരിക്കാൻ കസേരകളാണ്.

ആധുനികസൗകര്യങ്ങളോട്  കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ട് തന്നെയാണ്.

സെമിനാർ ഹാൾ ->

2019 ലാണ് വിദ്യാലയത്തിൽ പുതുതായി സെമിനാർ ഹാൾ നിർമ്മിച്ചത് . സെമിനാർ ഹാളിൽ ഒരു സ്റ്റേജും ഒരുക്കിയിട്ടുണ്ട്

. 100 ആളുകൾക്കിരിക്കാവുന്ന ഒരു ഹാൾ ആണിത്. സെമിനാർ ഹാളിന്റെ  ഉദ്ഘാടന കർമ്മം ചെർപ്പുളശ്ശേരി നഗരസഭ

ചെയർപേഴ്സൺ ശ്രീമതി ശ്രീലജ വാഴക്കുന്നത്ത്  നിർവഹിച്ചു. സബ്‌ജില്ലയുടെയും മറ്റും പരിപാടികളും ഇവിടെ വെച്ചു നടത്താറുണ്ട്.



കളിസ്ഥലം ->

കുട്ടികൾക്കാവശ്യമായ കളിയുപകരണങ്ങളെല്ലാം സജ്ജമാക്കിയാണ് കളിസ്ഥലം ഒരുക്കിയിരിക്കുന്നത്.

സ്ലൈഡ് , ഗോൾ പോസ്റ്റ് എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു.



ലൈബ്രറി ->

വായനയുടെ ലോകം കുട്ടികൾക്കു ആസ്വദിക്കാൻ ഉതകുന്ന ഒരു പുസ്തക കലവറയാണ് ഓരോക്ലാസിലെയും  ലൈബ്രറികൾ.

എല്ലാ വിഷയങ്ങളും ഉൾപ്പെടുന്ന പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലീഷ് ,മലയാളം അറബിക് ഭാഷയിലുള്ള പുസ്തകങ്ങൾ

ഈ ശേഖരത്തിലുണ്ട്. കഥ ,കവിത , നാടൻപാട്ട്, പഴഞ്ചൊല്ലുകൾ , ജീവചരിത്രം ,ലേഖനം  എന്നിങ്ങനെ സാഹിത്യമേഖലയിലെ

എല്ലാംഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളിൽ അധികവും കുട്ടികളുടെ സംഭാവന തന്നെയാണ്.

  • പാചകപ്പുര ->

ശുചിത്വത്തിന്റെ ഉത്തമോദാഹരണമാണ് ഞങ്ങളുടെ പാചകപ്പുര. സുശീല ചേച്ചിയുടെകൈപ്പുണ്യമാണ് ഇവിടെയുള്ള എല്ലാവരുടേം

വയറും മനസ്സും നിറക്കുന്നത്. എല്ലാ ഭക്ഷണവുംഎൽ.പി.ജി  ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഭക്ഷണം സുലഭമായി വെക്കാനും

വിളമ്പാനുംഉള്ള പാത്രങ്ങളത്രെയും ഇവിടെയുണ്ട്. എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും പാചകപ്പുര മാത്രം ഇന്നുംഓടിട്ട പഴയ കെട്ടിടത്തിൽ

നിന്നും പുതിയ കെട്ടിടത്തിലേക് മാറ്റിയിട്ടില്ല എന്നൊരു പരിമിതിയുണ്ട്.