സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  • ഗണിത ക്ലബ്ബ് ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു.
  • ശാസ്ത്രക്ലബ്ബ് കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകൾക്ക്‌ അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തി ക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും ഹൈടെക് ക്ലാസ് മുറിയുടെയും കമ്പ്യൂട്ടർ ലാബിൻറെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കു വാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. സ്കുൾ തലത്തിൽ കുട്ടിക ളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് ഫിനോമിനോൺ എന്ന ശാസ്ത്ര പ്രദർശന ഫെസ്റ്റിവൽ സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. 
  • ഇംഗ്ലീഷ് ക്ലബ്ബ് സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ  സഹായത്തോടു കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു .ഇംഗ്ലീഷ് ഭാഷ ആത്മവിശ്വസത്തോടെയും ലളിതമായും കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ക്ലബ്ബ് പ്രവർത്തിക്കുന്നു .
  • അറബിക് ക്ലബ്ബ് അറബി ഭാഷ ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ്  വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു
  • സോഷ്യൽ സയൻസ് ക്ലബ്ബ്‌ വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.
  • സംസ്‌കൃത ക്ലബ്ബ് സംസ്‌കൃത ഭാഷയിൽ കുട്ടികളിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ക്ലബ്ബ് പ്രവർത്തിക്കുന്നു .വിദ്യാത്ഥികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുന്നു .പ്രശ്‍നോത്തരി പോലുള്ള വിവിധ പ്രവർത്തനങ്ങൾ  നടത്തി വരുന്നു .
  • മലയാളം ക്ലബ്ബ് സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം. വിദ്യാർഥികളെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു കൂട്ടായി വളരാൻ, സഹകരണമനോഭാവം വളർത്താൻ ഒക്കെ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ, പുസ്തകം, ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, എന്നിവയെല്ലാം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്താവുന്നതാണ്. 
  • ഇക്കോ ക്ലബ്ബ് കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്നേഹിക്കുവാനും കഴിയുന്ന അടിസ്ഥാന അറിവുകൾ സാധ്യമാക്കി നേച്ചർ ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിൻറെ പ്രായോഗികവശം ഉൾകൊണ്ട് അതിവിപുലമായ ജൈവ പച്ചക്കറിത്തോട്ടം നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. പുരയിട നെൽകൃഷി, ഔഷധ സസ്യ ഉദ്യാനം, ജൈവ വൈവിധ്യ പാർക്ക്, വിവിധതരം ജലസേചന പദ്ധതികൾ, ശലഭോദ്യാനം, പ്രകൃതിദത്ത കുളം, എന്നി ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ജൈവമണ്ഡലങ്ങൾ നേച്ചർ ക്ലബിൻറെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു
  • ഹെൽത്ത് ക്ലബ്ബ് ആരോഗ്യം  സമ്പത്ത്  ആണെന്ന്‌  കുട്ടികളെ ബോധവാന്മാരാക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു .സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശമനുസരിച്ച് ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസുകൾ ,മെഡിക്കൽ ക്യാമ്പുകൾ കൗൺസിലിംഗ്  എന്നിവ ഹെൽത്ത്സംഘടിപ്പിക്കുന്നു .
  • പ്രവൃത്തി പരിചയ ക്ലബ്ബ്