ജി.എൽ.പി.എസ് തൃക്കണാപ്പുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇത്തിരി വട്ടത്തിൽ ഒത്തിരി    വെളിച്ചം വിതറിയ ജിഎൽപി തൃക്കണ്ണാപുരം സ്കൂൾ -തവനൂരിലെ ആദ്യത്തെ വിദ്യാലയം ആണ്.ഒരു നൂറ്റാണ്ടു മുൻപ് സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം.അന്ത്യാളം കുടത്തെ പ്രസിദ്ധ തറവാടായ അയിരൂർ കോറാട്ട് കളത്തിലെ ശ്രീ എ കെ കുട്ടികൃഷ്ണമേനോൻ എന്ന മഹത് വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ഉണ്ടായിരുന്ന സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ച് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.1918 തിരുനാവായിൽ തുടങ്ങിയ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ മഹാദേവ അയ്യർ ആയിരുന്നു. 1919 - 20 ൽ ഈ വിദ്യാലയം തിരുനാവായയിൽ നിന്നും അന്ത്യാളം കുടത്തേക്ക് മാറ്റി. ഓത്തുപഠനത്തിൽ താൽപര്യം കാണിച്ചിരുന്ന ബ്രാഹ്മണരും പിന്നോക്ക ജാതിക്കാരും ആദ്യകാലങ്ങളിൽ സ്കൂളിൽ പ്രവേശനം നേടിയിരുന്നില്ല. 1953 മുതൽ സ്കൂൾ   ബോർഡ് ബോയ്സ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളപ്പിറവിക്കുശേഷം ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1965 ശേഷം നാമമാത്ര വാടകയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തൃക്കണാപുരം ജി എൽ പി സ്‌കൂൾ  എന്നറിയപ്പെട്ടു

2007-2008 അധ്യയനവർഷത്തിൽ പി ടി എ  യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ആരംഭിച്ചു. 2017 ൽ തവനൂർ എം എൽ  എ ഡോ കെ ടി  ജലീൽ വാഹനം അനുവദിച്ചു 2018ൽ 100വാർഷികം ആഘോഷിച്ചു