മലബാർ, മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന 1929 മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുത്തതിനാലാണ് ബോർഡ് സ്കൂൾ എന്ന വിളിപ്പേര് വന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠിക്കാൻ ഉള്ള സ്കൂൾ എന്ന നിലയ്ക്കാണ് ആരംഭിച്ചതെങ്കിലും കാലം ഈ വിദ്യാലയത്തെ ഒരു പൊതു വിദ്യാലയമാക്കി.തലമുറകളിലൂടെ കൈമാറി സാധാരണക്കാരന് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന സ്ഥാപനമാക്കി പരിവർത്തനം ചെയ്തു. 1952 അഞ്ചാം ക്ലാസ് ക്ലാസുകാരനായി ഈ വിദ്യാലയത്തിൽ ചേർന്ന് റിട്ടേഡ് തഹസിൽദാർ 'ഇ.സി മാത്യു ഓർമിച്ച് എടുക്കുന്ന കാര്യങ്ങൾ രസകരമാണ്. ഓടുമേഞ്ഞ കനത്ത ഭിത്തികൾ ഉള്ള ഒരു വലിയ നെടുങ്കൻ കെട്ടിടം കെട്ടിടത്തിനുള്ളിൽ തട്ട് തട്ടായി ക്ലാസ്സ് മുറികൾ .നല്ല മഴ കാലമായാൽ ക്ലാസ്സിൽ ഉറവ എടുക്കുമായിരുന്നു. എൽ പി വിഭാഗം അന്ന് ജില്ലാ ആശുപത്രിയുടെ അടുത്ത് റോഡിന് സമീപത്തായിരുന്നു. എൽപി സ്കൂളിൽ നിന്ന് യുപി സ്കൂളിൽ എത്താൻ വെട്ടുകല്ലുകൾ കൊണ്ട് പടവുകൾ കെട്ടിയ നടപ്പാത ഉണ്ടായിരുന്നു. ടൗൺ പരിസരവും വും, സ്കൂൾ പരിസരവുമൊക്കെ പന്നികളെ കൊണ്ട് നിറഞ്ഞിരുന്നു. കാട്ടുമൃഗങ്ങളും, പകർച്ചവ്യാധികളും മനുഷ്യ ജീവിതം അസഹ്യം ആക്കിയിരുന്ന ഒരു കാലത്ത് കുടിയേറ്റക്കാരുടെ ആശ്രയ കേന്ദ്രം ആയിരുന്നു ഈ വിദ്യാലയം . കമ്മ്യൂണിറ്റി ഹാളും കല്യാണ മണ്ഡപങ്ങളും ഒക്കെ ഉണ്ടാകുന്നതിനു മുൻപ് നിരവധി സമ്മേളനങ്ങളുടെ വേദിയായിരുന്നു .പൊതുയോഗങ്ങൾ കൂടുന്നത് സ്കൂൾ വക പറമ്പിലും , ഹാളിലും ആയിരുന്നു . സാധാരണക്കാരുടെ കല്യാണ വിരുന്നുകൾക്ക് വരെ ഈ വിദ്യാലയ മുറ്റം സാക്ഷിയായി. ഭാരതത്തിൻറെ ഒരു പരിച്ഛേദമാണ് ആണ് ഇന്ന് ഈ വിദ്യാലയം. വിവിധ മതങ്ങൾ ' ജാതികൾ ,ഭാഷകൾ എല്ലാം ഈ മുറ്റത്ത് ഒത്തുചേർന്നു, ബംഗാളികൾ ,ബീഹാറികളും' ബുദ്ധ ജൈന മത വിഭാഗക്കാരെയും നേപ്പാളി കളെയും ഇവിടെ കാണാം. ഒന്നര പതിറ്റാണ്ടു കൊണ്ട് നിരവധി പ്രതിഭകളെ വളർത്തിയെടുത്ത ഈ വിദ്യാലയം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ വിദ്യാലയത്തിന് സാധിക്കുക തന്നെ ചെയ്യും