സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ

   1 സയൻസ് ക്ലബ്ബ്
   2 വിദ്യാരംഗം കലാ സാഹിത്യ വേദി
   3 ഗണിത ക്ലബ്ബ്
   4  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
   5 പരിസ്ഥിതി ക്ലബ്ബ്
   6 ഹെൽത്ത് ക്ലബ്ബ്
   7  സീഡ് ക്ലബ്ബ്
   8 ENGLISH CLUB

ഇംഗ്ലീഷ് ക്ലബ്ബ്

ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.

 
 
English club activities
 
English club activities

English Fest - Watch video

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു . ലഘുപരീക്ഷണങ്ങൾ പ്രോജക്റ്റുകൾ മുതലായവ നടത്തിവരുന്നു.

 
പരീക്ഷണങ്ങൾ
 
ശേഖരണം
 
ശേഖരണം


വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ  കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു .ഇതിൽ അംഗങ്ങളായ കുട്ടികൾ വിദ്യാരംഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നു. അധ്യാപകർ അവർക്ക് വേണ്ട പ്രോത്സാഹനം നൽകിവരുന്നു.  ഈ വർഷവും വിദ്യാരംഗം പരിപാടികളിൽ പങ്കെടുത്ത് സമ്മാനം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിത ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. ഗണിത കോർണർ, ഗണിത ക്വിസ്, പസ്സിലുകൾ , മുതലായവ ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. Maths Corner.Watch video

 
Maths corner
 
 
Mathscollection

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യശാസ്ത്ര ബോധം വളർത്തുന്നതിനും ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ക്ലബ് അംഗങ്ങളും അധ്യാപകരും സദാ പരിശ്രമിക്കുന്നു.

 
Pathippu
 
Dinacharanangal
 
Pathippu

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ ഉളവാക്കുന്നതിനും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും. ദിനാചരണങ്ങളും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ക്ലബ് മുൻകൈ എടുക്കുന്നു

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനായി കുട്ടികളിൽ പോഷകാഹാര ത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും , ശരിയായ വ്യായാമ ശീലങ്ങളെ കുറിച്ചും ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കൂടാതെ യോഗ പരിശീലനം, കായിക പരിശീലനം എന്നിവയും നൽകി വരുന്നു.ആരോഗ്യ ബോധവത്കരണ ക്ലാസ് .വീഡിയോ കാണാം

സീഡ് ക്ലബ്ബ്

മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.