ഗവ. എൽ പി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/കാക്കയുടെ ബുദ്ധി(കഥ)
കാക്കയുടെ ബുദ്ധി
ഒരിടത്ത് ഒരു കാക്ക തീറ്റ തേടി നടക്കുകയായിരുന്നു അപ്പോൾ കാക്കക്ക് ഒരു സൂത്രം കിട്ടി. അപ്പോൾ കാക്ക വിചാരിച്ചു എന്നെ വെറുതെ ശല്യപ്പെടുത്തുന്ന ആ കുറുക്കനെ ഒരു പാഠം പഠിപ്പിക്കണം. കാക്ക കല്ല് കൊത്തിയെടുത്തു. പിന്നെ ഒരു മരത്തിൽ കയറി ഇരുന്നു. അപ്പോൾ ആ കുറുക്കൻ വന്നു. കാക്കയുടെ ചുണ്ടിൽ ഇരുന്ന കല്ല് കണ്ട കുറുക്കൻ അപ്പക്കഷ്ണം ആണെന്ന് കരുതി. ഇത് എങ്ങിനെയെങ്കിലും തട്ടിയെടുക്കണം. കുറുക്കൻ വിചാരിച്ചു. നിനക്ക് പാട്ടുപാടാൻ അറിയാമോ ? കുറുക്കൻ ചോദിച്ചു കാക്ക അതുകേട്ട് "കാ..കാ.." എന്ന് പാടാൻ തുടങ്ങി. അപ്പോൾ കാക്കയുടെ ചുണ്ടിൽ ഇരുന്ന കല്ല് താഴെ വീണു. കുറുക്കൻ അതെടുത്തു കൊണ്ടുപോയി. തിന്നാനായി ആ കല്ലിൽ കടിച്ചു. വിഡ്ഡിയായ കുറുക്കന്റെ തൊണ്ടയിൽ കല്ല് കുടുങ്ങി. അങ്ങനെ അവൻ ചത്തുപോയി....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 12/ 2021 >> രചനാവിഭാഗം - കഥ |