ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ചരിത്രം

കൊല്ലം നഗരത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്ക്കൂൾ. 1888-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂർ രാജ,സ്ഥാനത്തിന്റെ ചരിത്രത്തിൽ കോയിക്കൽ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കൽ രാജകൊട്ടാരത്തിന്റെ കളരി പ്രവർത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. കിളികളുടെ ഊരായിരുന്ന ഈ സ്ഥലം പിന്നീട് കികോല്ലൂരായിത്തീർന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. മുമ്പ് ഇവിടെ ഒരു കൊട്ടാരമുണ്ടായിരുന്നുവെന്നും കരുതപ്പെടുന്നു. അതിന്റെ പേരു് കോയിക്കൽ കൊട്ടാരം എന്നായിരുന്നു എന്നും പറയപ്പെടുന്നു.തിരുവിതാംകൂറിന്റെ പുനർനിർമ്മാണത്തിനു് മാർത്താണ്ഡവർമ്മയെ സഹായിച്ച യോദ്ധാക്കളിൽ പ്രമുഖരായ ഉണ്ണിത്താന്മാർ കോയിക്കൽ കളരിയിലാണ് ആയോധനമുറകൾ അഭ്യസിച്ചിരുന്നതെന്നത്..

1888 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. 1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങ 1888 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. 1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി. ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്. ൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി. ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം