എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പഴയ കാലത്തെ കുറ്റിപ്പുറം അങ്ങാടി സൗത്ത് ബസാറിലായിരുന്നു. പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം സൗത്ത് ബസാറിലായിരുന്നു. പഴയ സ്കൂൾ രേഖകളിൽ സ്ഥലപ്പേര് കുറ്റിപ്പുറം നഗരം എന്നാണ് കാന്നുന്നത്. ആൺ കുട്ടികളും പെൺകുട്ടികളും തുടക്കം മുതലെ ഈ വിദ്യാലയത്തിൽ ഒരുമിച്ച് പഠിക്കുന്നു. മുസ്ലീം കുട്ടികൾ മാത്രമാണ് ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികളായി ഉണ്ടായിരുന്നത് പി.അയമു മാസ്റ്റർ ,മൂസ മൊല്ല , ആയിശു , ഉമ്മാത്തു, കെ.വേലായുധൻ നായർ, അച്ചുണ്ണി, കേശവൻ നായർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്ക കാലത്ത് പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.

1950-ൽ ശ്രീ.സി. വേലായുധൻ നായർ ഈ വിദ്യാലയം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. നിലവിലുള്ള സ്കൂൾ കെട്ടിടങ്ങളിൽ ചിലതെല്ലാം ആ കാലത്ത് പണിതതാണ്.1981 വരെ അദ്ദേഹം സ്കൂളിന്റെ മാനേജരായും പ്രധാന അധ്യാപകനായും സേവന മനുഷ്ഠിച്ചു.അദ്ദേഹത്തിന്റ മരണത്തെ തുടർന്ന് 1998 മുതൽ അദ്ദേഹത്തിന്റെ പുത്രനായ ശ്രീ.S. V മണികണ്ഠനാണ് സ്കൂൾ മാനേജർ.2008 മുതൽ S സൗദാമിനിയമ്മ മാനേജരായി ചാർജ് ഏറ്റെടുത്തു തുടരുന്നു.

                             അത്യാവശ്യ ഭൗതിക സൗകര്യങ്ങൾ മാനേജർ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്മുറികളിലേക്കും വൈദ്യുതി കണക്ഷനുമുണ്ട്. കുട്ടികൾക്കായി  സ്കൂൾ സംരക്ഷണസമിതി കമ്പ്യൂട്ടർ ലാബും,പ്രോജക്ടറും ഏർപ്പെടുത്തിയിരിക്കുന്നു.പഠന പ്രവർത്തനങ്ങളിൽ PTA,M T A  , S S G എന്നിവയുടെ പിന്തുണ ലഭിച്ചിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം