ജി എൽ പി എസ്സ് ചമൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മദ്രസ പഠനത്തിനായി ചെമ്പ്ര കുഞ്ഞോതിഹാജിയുടെ സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഷെഡിൽ എല്ലാ കുട്ടികൾക്കും പഠനത്തിനായി അവസരമൊരുക്കാൻ ധാരണയായി 1954 ഒക്ടോബർ 4 നു 27 കുട്ടികളുമായി ഒരു ഏകാദ്ധ്യാപക വിദ്യാലയം നിലവിൽ വന്നു 1954 ൽ കുഞ്ഞികണ്ണൻ മാസ്റ്ററുടെ സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഷെഡിലേക്ക് അധ്യയനം മാറ്റി പിന്നീട് പി ടി എ യുടെ കീഴിൽ 50 സെൻറ് സ്ഥലം കൂടി വാങ്ങി ഒരു ഷെഡ് കൂടി നിർമിച്ചു. ചമൽ ഗവെർമെൻറ് എൽ പി സ്കൂളിന്റെ ആരംഭ ചരിത്രം ഇങ്ങനെയാണ്

കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ, എട്ടേക്കറ,പൂവൻമല ,ചുണ്ടൻകുഴി ,പെരുമ്പള്ളി ,വെണ്ടേക്കുംചാൽ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_ചമൽ/ചരിത്രം&oldid=1400044" എന്ന താളിൽനിന്ന് ശേഖരിച്ചത്