വായനയിലും എഴുത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മികച്ച വായനക്കാരാക്കുന്നു. തെറ്റ് കൂടാതെ എഴുതുവാനും വായിക്കാനുമുള്ള ശേഷി കൈവരിക്കുന്നു. ക്ലാസ് ലൈബ്രറിയുമായി ബന്ധപ്പെട്ട് വായനാക്കുറിപ്പ് തയ്യാറാക്കുന്നു. ഭാഷാശേഷി വികസനം നേടുന്നതിന് കുട്ടികൾക്ക് ആവശ്യമായ പഠന പ്രവർത്തനങ്ങൾ നൽകുന്നു. ഗണിത ശേഷി വികസനത്തിന് ഗണിതലാബ് , ഗണിത മധുരം തുടങ്ങിയ പഠന പ്രവർത്തനങ്ങൾ നൽകുന്നു. ചാർട്ട് പേപ്പർ, ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുന്നു വായനാ മത്സരം നടത്തുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം, ഹെൽത്ത് ക്ലബ്ബ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.