ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പഠനോത്സവം 2024

മാനേജർ ശ്രീ. അലക്സ് കുര്യാക്കോസ് അധ്യക്ഷപ്രസംഗം നടത്തുന്നു.

2023-2024 അധ്യായനവർഷത്തിലെ പഠനോത്സവം 29-ഫെബ്രുവരി വ്യാഴാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു കെ. ജേക്കബ് സ്വാഗതം അറിയിച്ചു. സ്‌കൂൾ മാനേജർ ശ്രീ. അലക്സ് കുര്യാക്കോസ് അധ്യക്ഷപദവി അലങ്കരിച്ചു. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ. കെ. കെ. സിജു പഠനോത്സവം 2024 ഉദ്‌ഘാടനം ചെയ്തു. എൽ.പി., യു. പി. വിദ്യാർഥികൾ വിവിധ പഠനമികവുകൾ അവതരിപ്പിച്ചു.