സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാംസ്‌കാരിക കേന്ദ്രമായ ഹരിപ്പാട് നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌   സ്ഥിതിചെയ്യുന്നതും തലമുറകളായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതും നമ്മുടെ വിദ്യാലയമായ ഹരിപ്പാട് ഗവണ്മെന്റ് യു .പി സ്കൂളാണ് . 1857 ൽ അന്നത്തെ തിരുവിതാംകൂർ റീജന്റ് ആയിരുന്ന ലക്ഷ്മീഭായിത്തമ്പുരാട്ടിയുടെ ഉത്തരവ് പ്രകാരം മാതൃഭാഷാ പഠനത്തിനായി സ്ഥാപിച്ച മൂന്നു സ്കൂളുകളിൽ ഒന്നാണ് മലയാളംസ്കൂൾ എന്ന് പ്രസിദ്ധമായ ഹരിപ്പാട് ഗവൺമെന്റ് യു പി സ്കൂൾ . ജീബ്‌വിതത്തിന്റെ സമസ്ത മേഖലകളിലും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയിട്ടുള്ളവരാണ്. കേരളത്തിലെ പ്രസിദ്ധ ഭിഷഗ്വരനായ ഡോ :രാമകൃഷ്ണ പിള്ള, പാഠക വിദ്വാനായ ശ്രീ പള്ളിപ്പാട് കേശവദേവ് തുടങ്ങി പല പ്രമുഖരും ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യ പകർന്നു കിട്ടിയവരാണ് .

    സാധാരണക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ഇടത്തരക്കാരുടെയും കുട്ടികൾക്ക് മെച്ചപ്പെട്ടവിദ്യാഭയാസം ലഭിക്കുന്നതിന് ഈ സ്കൂൾ തുടർന്നുള്ള വർഷങ്ങളിലും പ്രതിജ്ഞാബദ്ധമാണ്. ബൗധിക സാഹചര്യങ്ങൾ പരിമിതമാണ് .ഇനിയും പുഴത്തിയ ശുചിമുറികളും മറ്റും നിർമ്മിക്കേണ്ടിയിരിക്കുന്നു. കൂടുതൽ നിലവാരം കൈവരിക്കുവാൻ കൂട്ടായ പരിശ്രമം ആവശ്യമാണ് .അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്കൂൾ ഉയർത്താൻ വേണ്ട നടപടികൾ അധികാരസ്ഥാനങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു.