ജി.എം.എൽ.പി.എസ് വളാഞ്ചേരി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൗകര്യപ്രദമായ ഇരു നില കെട്ടിടം . മൂന്ന് റൂമുകൾ താഴെ നിലയിലും മൂന്നു റൂമുകൾ മുകളിലെ നിലയിലും ഉണ്ട് .ഒരു മുറി ഓഫിസ് മുറി യായി ഉപയോഗിക്കുന്നു .ഓഫീസ് മുറിയുടെ ഒരു ഭാഗം കമ്പ്യൂട്ടർ മുറിയായും ഉപയോഗിക്കുന്നു . പ്രീ പ്രൈമറി തൊട്ടു നാലാം ക്‌ളാസ് വരെയായി അഞ്ചു ക്‌ളാസ് മുറികൾ . ക്ളാസ്മുറികൾ പൂർണ്ണമായും വൈദ്യുതീകരിച്ചതും ആവശ്യത്തിനു ഫാനുകളും ലൈറ്റുകളും ഉണ്ട്.പ്രീ പ്രൈമറി ക്ലാസ്സുമുറിയും സ്കൂൾ ചുമരുകളും പ്രത്യേകം ചിത്രങ്ങൾ വരച്ചു ശിശു സൗഹൃദമാക്കിയിട്ടുണ്ട് . മൂന്നു ക്ലാസ് മുറികളിൽ പ്രൊജക്ടർ / എൽ ഇ ഡി ടി വി എന്നിവയുള്ള സ്മാർട്ട് ക്ലാസ് മുറികളാണ്. വൃത്തിയുള്ളതും നല്ല സൗകര്യങ്ങളോട് കൂടിയതുമായ അടുക്കള ഉണ്ട് . മൂന്നു കംപാർട്മെന്റുളോടു കൂടിയ ശൗചാലയവും കൈകളും പാത്രങ്ങളും മറ്റും വൃത്തിയാക്കാൻ ടാപ്പുകൾ ഫിറ്റ് ചെയ്തു സൗകര്യപ്പെടുത്തിയിട്ടുണ്ട് . ശുദ്ധ ജല ത്തിനായി കിണർ ഉണ്ട് .മുറ്റം ഇന്റർലോക്ക് ചെയ്തു ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര പണിതിട്ടുണ്ട് . ഇതിന്റെ ഒരു ഭാഗത്ത് സ്റ്റേജ് ഉണ്ട് .ഇത് ചെറിയ ഒരു ഓഡിറ്റോറിയം ആയും അസംബ്ലി ഹാൾ ആയുമൊക്കെ ഉപയോഗിക്കുന്നു . നാലുഭാഗവും ഉറപ്പുള്ള ചുറ്റു മതിലും മുൻ വശത്തു ഇരുമ്പ് ഗേറ്റും ഉണ്ട്.