ഗവ. യു. പി. എസ്. മുടപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിനാവശ്യമായ 25 സെൻറ് സ്ഥലവും കെട്ടിടവും അദ്ദേഹം തന്നെ നൽകുകയുണ്ടായി. ക്രമേണ സർക്കാർ ഗ്രാൻറ് അനുവദിക്കുകയും ഇതൊരു ഗ്രാൻറ് സ്കൂളായി മാറുകയും ചെയ്തു. ശ്രീകൃഷ്ണവിലാസം ലോവർ ഗ്രേ‍ഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യ പേര്.ആദ്യമൊക്കെ 50-ൽ താഴെ കുട്ടികളേ ഉണ്ടായിരുന്നുളളൂ.ക്രമേണ കുട്ടികളുടെ എണ്ണം കൂടുകയും 1 മുതൽ 4 വരെ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. 1950-ൽ സ്കൂളുകളും സ്ഥലവും സർക്കാർ ഏറ്റടുത്തു. ശ്രീ നാരായണൻപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി സ്കൂളിൽ ചേർന്ന കുട്ടി കൃഷ്ണൻപിള്ള മകൻ മാധവൻപിള്ള ആയിരുന്നു.നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും പരിശ്രമഫലമായി 1981-ൽ ഇതൊരു അപ്പർപ്രൈമറി വിദ്യാലയമായി. ഡോ. സഞ്ജയൻ(കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ),  ഡോ. ചന്ദ്രൻ(ആയുർവേദം ), ഡോ. സുഭാഷ് (ആയുർവേദം ), സുശീലൻ (എഞ്ചിനീയർ), അഡ്വ. ശിവകുമാർ, ശ്രീ. സത്യൻ (സബ്. ഇൻപെക്ടർ, എക്‌സൈസ് ) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളാണ്.