എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച് ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ താൽപരനും സാമൂഹികപ്രവർത്തകനുമായ ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....
ഒരു മത വിദ്യാഭ്യാസ സ്ഥാപനം ആയിരുന്ന ഈ സ്ഥാപനം 1922 ൽ സ്കൂൾ ആയി അംഗീകരിച്ചു .. ഏകാധ്യാപക സ്കൂളായി ആരംഭിച്ച ഈ സ്ഥാപനത്തിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും രായിൻകുട്ടി ഹാജിയായിരുന്നു ..
1925 ൽ ഇതൊരു എൽ പി സ്കൂൾ ആയി തീർന്നു ..പറപ്പൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് ..