ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡോൺ ബോസ്കോ ഇരിഞ്ഞാലക്കുട എന്ന മഹത്തായ സ്ഥാപനം നാമ്പെടുത്തത് 1962 മാർച്ചിലാണ് . മൺമറഞ്ഞുപോയ തൃശൂർ ബിഷപ്പ് റൈറ്റ് . റവ .ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം ഡോൺ ബോസ്കോ സലേഷ്യൻ പ്രൊവിൻഷ്യൽ ഫാ . മെഡ് ഇവിടേ എത്തിച്ചേരുകയും പ്രദേശത്തെ യുവജനങ്ങളുടെ പ്രത്യേകിച്ചു ക്രിസ്ത്യൻ യുവജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. അതേ വർഷം ഏപ്രിലിൽ ഫാ . മെഡ് അൺഎയ്ഡഡ് അംഗീകൃത ഹൈസ്കൂളിനുള്ള അപേക്ഷ തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ ഡിറക്ടർക്ക് അയച്ചു .
ഫാ . മെഡ് ഇരിഞ്ഞാലക്കുടയിൽ വന്നപ്പോൾ ഉദാരമതികളും ദിര്ഘവീക്ഷണവുമുള്ള ഒരു കൂട്ടം സഹകാരികൾ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഈ സ്ഥാപനം ആരംഭിക്കുന്നതിനുവേണ്ടി ശ്രീ. കെ എൽ ഫ്രാൻസിസ് നേതൃത്വം നൽകുകയും അന്നത്തെ മുനിസിപ്പൽ ചെയർമാൻ ശ്രീ. എം പി കൊച്ചുദേവസി ഈ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇരിങ്ങാലക്കുടയിലെ പ്രമുഖ പൗരന്മാരായിട്ടുള്ള ശ്രീ. പി വി ദേവസ്സി പൊക്കത്ത്, ടി ടി ജോൺ, ശ്രീ. ലോനപ്പൻ തളിയത്ത്, ശ്രീ. പൊട്ടക്കൽ ഇട്ടിക്കുരു, ശ്രീ. എം സി പോൾ , ശ്രീ .സി . ഒ . ജേക്കബ് , പരേതനായ ശ്രീ . കുരിയപ്പൻ കൊടുവളപ്പിൽ . ശ്രീ . കെ .പി ജോണി , സെൻറ് . മേരീസ് പള്ളി വികാരി ഫാ.ജോർജ് ചെറുപ്പണത്തു , പരേതനായ ഫാ .ആൻ്റണി തെക്കിനിയത് അന്നത്തെ സെൻറ് . ജോർജ് ദേവാലയം വികാരി എന്നിവർ ഇക്കാര്യത്തിൽ അതീവ താത്പര്യം പ്രകടിപ്പിച്ചു . ഈ ആദ്യ സഹകാരികളെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ പിൻഗാമികളോട് കടപെട്ടിരിക്കുന്നു .
1962 മെയ് 6 -ന് ഡോൺ ബോസ്കോ ഹൈസ്കൂൾ സർക്കാർ അംഗീകൃത അൺഎയ്ഡഡ് സ്കൂളായി അനുവദിച്ചുവെന്ന സന്തോഷ വാർത്ത വന്നു. രണ്ടാഴ്ചക്ക് ശേഷം അഡ്മിഷൻ ആരംഭിച്ചു. വേണ്ടത്ര വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ വന്നവർക്കെല്ലാം അഡ്മിഷൻ ലഭിച്ചു .തുടർന്ന് സ്കൂൾ സ്ഥാപിക്കുന്നതിനുവേണ്ട സ്ഥലം അന്വഷിച്ചു തുടങ്ങി.ഫലങ്ങൾ വളരെ പ്രോത്സാഹജനകമായിരുന്നില്ല . എന്നാൽ ഒടുവിൽ പട്ടണത്തിൻറെ തെക്ക് ഭാഗത്തു ഒരു സ്ഥലം കണ്ടെത്തി. വെറുമൊരു നെൽവയലായിരുന്നെങ്കിലും അവിടെ സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു .ഇരിഞ്ഞാലക്കുടയിലെ ചില ഉദാരമതികൾ സമ്മാനിച്ച 40000 രൂപ ഉപയോഗിച്ച് ഏകദേശം 11 ഏക്കറോളം വരുന്ന വയൽഭൂമി വാങ്ങിച്ചു .ഒരു ഷെഡ് സ്ഥാപിക്കണമായിരുന്നുവെങ്കിലും അതിനു മുൻപ് സ്കൂൾ വര്ഷം ആരംഭിച്ചതിനാൽ അത് സാധിച്ചില്ല .ശ്രീ എം . പി. കൊച്ചുദേവസ്സിയുടെ ഔദാര്യത്താൽ തൊട്ടടുത്തുള്ള പറമ്പിൽ ഷെഡ് സ്ഥാപിച്ചു ക്ലാസ്സുകൾ ആരംഭികുകയും ചെയ്തു.സെൻറ്. ജോർജ് പള്ളി ഫൊറോന വികാരി ഫാ. ആൻ്റണി തെക്കിനിയത് സ്ക്കൂളിന്റെ ആശിർവാദകർമ്മം നിർവഹിച്ചു. ഫാ. ആൻഡ്രൂ ദൊരൈരാജ് റെക്ടറായും ഹെഡ്മാസ്റ്ററായും കറസ്പോണ്ടന്റായും ചുമതലയേറ്റു്. 130 വിദ്യാർത്ഥികുളും സ്റ്റാഫിൽ നാല് അധ്യാപകരും ഉണ്ടായിരുന്നു.അച്ചന്മാരുടെ വിശുദ്ധ ബലിയർപ്പണത്തിനും താമസത്തിനുമായി ശ്രീ. കുഞ്ഞുവറീത് തളിയത്ത് സ്വന്തം ചിലവിൽ ഒരു വീട് സ്ഥാപിച്ചു.ജൂൺ 29- ന് ,സ്‌ക്കൂളിന്റെ പരമോന്നത ഗുരുവായ യേശുവിൻടെ തിരുഹൃദയത്തിനുവേണ്ടി സ്കൂൾ സമർപ്പിക്കപ്പെട്ടു. അന്ന് യു. പി വിഭാഗവും എട്ടാം ക്ലാസും അടങ്ങുന്ന്തായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു പാഠങ്ങൾ പഠിപ്പിച്ചിരുന്നത് .മാസാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഒമ്പതായി ഉയർന്നു.
ഒക്‌ടോബർ 11 -ന് ക്ലാസ്സുകൾ ഷെഡിൽനിന്നും ഇപ്പോഴുള്ള എൽ. പി സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റി.ഇരിഞ്ഞാലക്കുടയില്ലേ സുമനസ്സുകളായ ജനങ്ങൾ ഒത്തുചേർന്നു 10000 രൂപ മുടക്കിയാണ് പുതിയ കെട്ടിടം പണിതത്. റവ. ഫാ.ജോർജ് ചെറുപ്പണത്തു ഈ കെട്ടിടത്തിൻടെ ആശിർവാദകർമ്മം നിർവഹിച്ചു. 1963 ജനുവരി 2 - ന് ബോര്ഡിങ് സ്കൂൾ ആരംഭിച്ചു. റവ. ഫാ പൂണോലിയുടെ റെക്ടർഷിപിൽ പുതിയ ബോര്ഡിങ് സ്ഥാപിക്കുന്നതിനുള്ള പദ്ധിതികൾ ആവിഷ്കരിച്ചു .1970 ജനുവരി 31 -ന് ഇതിന്ടെ തറക്കല്ലിടുകയും 1971 മെയ് 27 - ന് മൂന്ന് നിലകളുള്ള കെട്ടിടും പൂർത്തീകരിക്കുകയും റവ. ഡോ. ജോസഫ് കുണ്ടുകുളം ആശിർവദിക്കുകയും ചെയ്തു.160 വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കി.