ജി എൽ പി എസ് പാലുകുന്ന്/ചരിത്രം
വയനാടൻ ചരിത്രരേഖകളിൽ 800വർഷങ്ങൾക്ക് മുൻപ് ക്ഷീരപുരി എന്ന പേരിൽ അറിയപ്പെട്ട ഈ പ്രദേശം AD 1800കാലഘട്ടത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ വീരപഴശ്ശിതന്പുരാന്റെ നേതൃത്വത്തിൽ പടപൊരുതിയ ധീരയോദ്ധാക്കളുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. കർഷകരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവിധ ഗോത്രവിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇവിടെ താമസിക്കുന്നു.1998ജൂൺ 6ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തോട് ചേർന്ന് 2012 ൽ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. പ്രവർത്തന മേഖലയിൽ ഇരുപത്തിമൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കിയ വിദ്യാലയം അക്കാദമിക മേഖലയിലും പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. നിലവിൽ ഒന്ന് മുതൽ നാല് വരെ അഞ്ച് ഡിവിഷനുകളിലായി പ്രൈമറി വിഭാഗത്തിൽ 97കുട്ടികളും പ്രീ പ്രൈമറിയിൽ 32കുട്ടികളും അധ്യയനം നടത്തുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |