ഗവ യു പി എസ് വാമനപുരം/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 | 2026-27 |
ഇംഗ്ലീഷ് ക്ലബ് :
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോൾ പ്ലേ , സ്റ്റോറി ടെല്ലിങ് ബുക്ക് ക്ലബ് ആൻഡ് പബ്ലിക് സ്പീക്കിംഗ് എന്നിവ സംഘടിപ്പിച്ചു .കുട്ടികളെ കൊണ്ട് പോസ്റ്റർ മേക്കിങ് , ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവ രസകരമായ രീതിയിൽ സംഘടിപ്പിച്ചു..
സയൻസ് ക്ലബ് ;
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാലോട് ബോട്ടാണിക്കൽ ഗാർഡൻ സന്ദർശനം വിവിധതരം ക്വിസ് കോമ്പറ്റീഷൻസ് വിവിധതരം എക്സ്പീരിമെന്റുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി .സയൻസ് ഡേയുമായി ബന്ധപ്പെട്ട് എക്സിബിഷൻ സംഘടിപ്പിച്ചു .ഇത് ക്രിട്ടിക്കൽ തിങ്കിങ്ങും അതേപോലെ പ്രോബ്ലം സോൾവിങ് സ്കില്ലും വർദ്ധിപ്പിക്കാൻ കാരണമാകും ...

സോഷ്യൽ സയൻസ് ക്ലബ്ബ് :
സോഷ്യൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിക്കുകയും വിവിധ തരം മത്സരങ്ങൾ നടത്തുകയും ചെയ്തു . ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ആഭിമുഖ്യത്തിൽ സ്പെഷ്യൽ പരേഡ് സംഘടിപ്പിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വിദ്യാരംഗം ക്ലബ്ബ്
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വേണ്ടി അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായിട്ടുള്ള ക്ലബ്ബാണിത് .വിദ്യാലയ പ്രവർത്തനത്തിൽ വായനാദിനാചരണം സംഘടിപ്പിക്കുക വായനാമത്സരം നടത്തുക വായനാവാരം ആചരിക്കുക ഇതിൽ നിന്ന് നല്ല വായനക്കാരെ തിരഞ്ഞെടുക്കുക എന്നിവയാണ് പ്രധാനമായും ഇവിടെ ചെയ്തു വരുന്നത് .ഇതിനെ തുടർന്ന് വിവിധതരം ക്വിസ് കോമ്പറ്റീഷനുകളും പ്രസംഗ മത്സരം ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി'.
എക്കോ ക്ലബ്
ജി യുപിഎസ് വാമനപുരം സ്കൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യനിർമാർജനം ഹരിത സംസ്കാരം മറ്റു ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി .നമ്മുടെ ചുറ്റുപാടുകളെ ഹരിതാഭം ആക്കാനും പ്രകൃതിസൗഹാർദ്ദമായ ഒരു ജീവിതശൈലി വളർത്തിയെടുക്കാനും സഹായിക്കുന്നു .എക്കോ ക്ലബിനെ നേതൃത്വത്തിൽ വിവിധ പോസ്റ്റർ മത്സരങ്ങൾ പരിസര ശുചീകരണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി .