സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ പ്രദേശത്തെ ആളുകൾ വിദ്യ അഭ്യസിക്കുന്നതിലുപരി വിദ്യാലയത്തിൽ നിന്ന് കൊടുക്കുന്ന ഭക്ഷണത്തിനും വസ്ത്രങ്ങൾക്കുമായിരുന്നു ഈ വിദ്യാലയത്തെ സമീപിച്ചിരുന്നത്.അന്ന് വിദ്യ അഭ്യസിപ്പിക്കാൻ വന്നിരുന്നത് സ്ത്രൂീകളായിരുന്നു , അവരെ ആശാ‍ട്ടിമാർ എന്നാണ് വിളിച്ചിരുന്നത്.അവർക്ക് കാര്യമായ വേതനമൊന്നും ലഭിച്ചിരുന്നില്ല.സേവനമെന്ന നിലയിലാണ് അവർ ഇവിടെയുള്ളവരെ പഠിപ്പിച്ചിരുന്നത്. റഹബോത്ത് വിദ്യാലയം നെല്ലിക്കുന്നിന്റെ സാമൂഹിക മുഖഛായ മാറ്റുവാൻ വളരെയധികം സഹായിച്ചിട്ടുണ്ട്.വിദ്യാലയത്തിന്റെ ചുറ്റുമുള്ള സ്ഥലത്ത് കൃഷി ചെയ്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനം കെണ്ട് വിദ്യാഭ്യസത്തിന്റെ ആവശ്യത്തിനുള്ള പണം സ്വരൂപിച്ചിരുന്നു.

വാഹനത്തിന്റെ ഉപയോഗം വളരെ കുറവായിരുന്ന കാലത്ത് നെല്ലിക്കുന്ന് പ്രദേശത്ത് താമസിച്ചിരുന്ന മിഷണറിമാരാണ് 100 വർഷങ്ങൾക്ക് മുൻപ് മോട്ടോർ വാഹനങ്ങൾ ഈ പ്രദേശത്ത് ആദ്യമായി ഓടിച്ചത് .ആ വാഹനത്തിന്റെ പേര് എലിഗ്രന്റ് ഫിയറ്റ് K L R 52 എന്നാണ് . പഴയക്കാലത്ത് ഗതാഗതത്തിന് ചെലവ് വളരെ കുറവായിരുന്നു.റോഡുകളും വളരെ വീതി കുറ‍‍ഞ്ഞവയായിരുന്നു.

സ്കൂൾ ചരിത്രത്തിലെ മറക്കാനാവാത്ത കണ്ണിയാണ് മിഷനറി വി.നാഗൽ, അദേഹം നെല്ലിക്കുന്ന് പ്രദേശത്ത് എത്തിയത് വളരെ അവിചാരിതം ആയിട്ടാണ്.മലയാളത്തിലുള്ള നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ, അദ്ദേഹം ജർമ്മൻകാരനായിരുന്നു.ഒരു സുവിശേഷകൻ ആകാൻ വേണ്ടി വന്ന അദ്ദേഹം 1893-ഡിസംബർ മാസത്തിലാണു കണ്ണൂരിൽ എത്തിയത്. വാണിയങ്കുളത്തെ ബാസൽ മിഷൻ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. മിഷൻ സ്ഥാപനങ്ങളായ സ്കൂളുകളും വ്യവസായ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പും പണത്തിന്റെ ഉത്തരവാദിത്തവും എല്ലാം സ്വതന്ത്രമായ സുവിശേഷഘോഷണത്തിനു തടസ്സമായി നാഗലിനു തോന്നി. അതിനാൽ മുന്നു വർഷത്തിനു ശേഷം സ്വതന്ത്ര സുവിശേഷ പ്രവർത്തനം നടത്തുന്നതിനു വേണ്ടി മിഷൻ കെന്ദ്രത്തിന്റെ ഉത്തരവാദിത്തം ഉപേക്ഷിച്ചു. സുവിശേഷപ്രചരണം കൂടുതൽ കാര്യക്ഷമമാക്കാൻ നാഗൽ മലയാളം പഠിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മലയാള ഭാഷയിൽ പ്രസം‌ഗം നടത്തുന്നതിനും, പാട്ടുകൾ എഴുതുന്നതിനും പാടവം നേടി. മലയാളത്തിൽ പാടുകയും പ്രസം‌ഗിക്കുകയും ചെയ്യുന്ന നാഗൽ സായിപ്പ് നാട്ടുകാർക്ക് പ്രിയംകരനായി. കുന്നംകുളം പട്ടണത്തിലും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും അദ്ദേഹം തന്റെ മിഷനറി പ്രവർത്തനം തുടർന്നു.. 1898-ൽ 31-ആമത്തെ വയസ്സിൽ ക്രിസ്തീയ സ്നാനം എന്ന പേരിൽ ഒരു പുസ്തകം എഴുതിയിരുന്നു. മുതിർന്ന സ്നാനം(Anabaptism) എന്ന പേരിൽ എന്നറിയപ്പെടുന്ന സ്നാനത്തെ സാധൂകരിച്ചു കൊണ്ടു മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ പുസ്തങ്ങളിൽ ഒന്നായി ഇതു കരുതപ്പെടുന്നു. നാളുകൾക്കു ശേഷം 1906-ൽ, 39-ആമത്തെ വയസ്സിൽ നാഗൽ തൃശൂർ നഗര പ്രാന്തത്തിലുള്ള നെല്ലിക്കുന്നത്തു കുറേ സ്ഥലം വാങ്ങി ഒരു അനാഥശാലയും വിധവാ മന്ദിരവും ആരംഭിച്ചു. ആ മിഷൻ കേന്ദ്രത്തിനു 'റഹബോത്ത്' എന്നാണു നാമകരണം ചെയ്തത്. ഈ അനാഥശാല നൂറുവർഷത്തിലേറെയുള്ള സേവന പാരമ്പര്യത്തോടെ ഇപ്പോഴും നിലനിൽക്കുന്നു.

1925ൽ ഗവൺമെന്റിന്റെ സഹായത്തോട് കൂടി പ്രവർത്തനം ആരംഭിച്ചു.