ജൂൺ 3 കുളത്തൂർ പഞ്ചായത്തുതല പ്രവേശനോത്സവം നല്ലൂർവട്ടം ഗവ എൽ പി എസിൽ  നടന്നു.ജനപ്രതിനിധികൾ പങ്കെടുത്തു.കുളത്തൂർ പഞ്ചായത്തു പ്രസിഡന്റ് ഉദ്ഘാടനം  ചെയ്തു.അധ്യക്ഷൻ വാർഡ് മെമ്പർ ആയിരുന്നു.പ്രഥമാധ്യാപിക ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു.സമഗ്രശിക്ഷ പ്രതിനിധികൾ,എസ്.എം.സി അംഗങ്ങൾ,എസ്.എസ്.ജി അംഗങ്ങൾ,രക്ഷിതാക്കൾ കുട്ടികൾ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.

ജൂൺ 5

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. കുട്ടികൾ സ്കൂൾ പരിസരത്തു വൃക്ഷതൈ  നട്ടു.വാർഡ് മെമ്പർ വൃക്ഷതൈ നട്ടു  ഉൽഘാടനം  ചെയ്തു.പ്രഥമാധ്യാപിക ,അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

വായനാദിനം  

വായനാദിനത്തിനോടുനുബന്ധിച്ചു എരിച്ചല്ലൂർ വായനശാലയിൽ  സന്ദർശനം നടത്തി. എസ് എസ് ജി  അംഗം ശ്രീ കൃഷ്ണൻ  നായർ സർ പ്രധാനാധ്യാപിക ഓമന.എം നേതൃത്വം നൽകി.  വായനശാല സന്ദർശനം കുട്ടികൾക്ക് നല്ലൊരു അനുഭവം നൽകി.പുസ്തകങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഇത്  സഹായിച്ചു.സ്കൂളിൽ വായനാദിനാവാരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.വായനദിന ക്വിസ്,പ്രസംഗം എന്നിവ നടത്തി.ക്ലാസ് ലൈബ്രറിയിൽ നിന്നും പുസ്തങ്ങൾ വിതരണം നടത്തി.

ബഷീർദിനം

ബഷീർദിനത്തോടുനുബന്ധിച്ചു കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളോടുകൂടി ബഷീർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.പ്രസംഗമത്സരം,ക്വിസ്,ബഷീർ സാഹിത്യ കൃതികളുടെ പരിചയം എന്നിവ നടത്തി.പ്രഥമാധ്യാപിക ഓമന.എം മറ്റു  അധ്യാപകർ നേതൃത്വം നൽകി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം