ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ശുചിത്വം എങ്ങനെ വളർത്തിയെടുക്കാം?

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എങ്ങനെ വളർത്തിയെടുക്കാം?

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായി ഇരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വത്തെ പല തരത്തിൽ നമുക്ക് വ്യാഖ്യാനിക്കാം. വ്യക്തി ശുചിത്വം ,ഗൃഹ ശുചിത്വം ,സമൂഹ ശുചിത്വം , പരിസര ശുചിത്വം ഇവയെല്ലാം ചേരുന്നതിന്റെ ആകെത്തുകയാണ് ശുചിത്വം.എന്നാൽ ഇന്ന് ആരും തന്നെ സമൂഹ ശുചിത്വത്തിന് പ്രാധാന്യം നൽകുന്നില്ല .പലപ്പോഴും മനുഷ്യൻ സ്വാർഥമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പുരയിടത്തിലേക്കും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന പ്രവണത ഇന്ന് കൂടുതലായി കണ്ടുവരുന്നു. മനുഷ്യൻറെ കപട സംസ്ക്കാര മൂല്യമാണ് പ്രകടമാകുന്നത്. മുതിർന്നവരിൽ നിന്ന് ഇത്തരം ശീലങ്ങൾ കുട്ടികളിലേയ്ക്ക് കൈമാറ്റം ചെയ്യുമ്പോൾ അത് സമൂഹത്തിന്റെ സംസ്കാരത്തെ ബാധിയ്ക്കുന്ന തലത്തിൽ എത്തിച്ചേരും. കുട്ടികളിൽ ഇത്തരം ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ഒരു ശിശു ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾ കുഞ്ഞിന് ശുചിത്വമുള്ള ചുറ്റുപാട് നൽകിയും ശുചിത്വ പ്രവണതകൾ കാട്ടിയും വളർത്തിയെടുക്കണം. എങ്കിൽ മാത്രമേ സമൂഹത്തിൽ ശുചിത്വസംസ്കാരം ഉളള കുട്ടികളെ വാർത്തെടുക്കാൻ കഴിയുകയുളളു . കുട്ടിക്കാലത്തുതന്നെ കുടുംബത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും സ്വീകരിക്കുന്ന ഈ ശുചിത്വ സംസ്കാരം ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കും.

വിസ്മയ വിനോദ്
6 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം